കൊച്ചി: ജില്ലയില്‍ ഇന്നലെ 1112 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരില്‍ 14 പേരുടെ ഉറവിടം വ്യക്തമല്ല. പുറത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഏഴ് അരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 1504 പേര് രോഗ മുക്തി നേടി. 1170 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 867 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38560 ആണ്. 134 പേരെ ആശുപത്രിയില്‍/ എഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിച്ചു. 50 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 12043 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.23 ആണ്. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12938 ആണ്.
കളമശേരി മെഡിക്കല്‍ കോളേജ് 110, പിവിഎസ് 7, ജി എച്ച് മൂവാറ്റുപുഴ 26, ജി എച്ച് എറണാകുളം 58, ഡി എച്ച് ആലുവ 44, പള്ളുരുത്തി താലൂക്ക് ആശുപത്രി 23, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 29, പറവൂര്‍ താലൂക്ക് ആശുപത്രി 18, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 30, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 16, കോതമംഗലം താലൂക്ക് ആശുപത്രി 11, കരുവേലിപ്പടി താലൂക്ക് ആശുപത്രി 4, അങ്കമാലി താലൂക്ക് ആശുപത്രി 26, പിറവം താലൂക്ക് ആശുപത്രി 18, അമ്പലമുകള്‍ കൊവിഡ് ആശുപത്രി 42, സഞ്ജീവനി 26, സ്വകാര്യ ആശുപത്രികള്‍ 945, എഫ്എല്‍റ്റിസികള്‍ 457, എസ്എല്‍റ്റിസികള്‍ 274, ഡോമിസിലറി കെയര്‍ സെന്റര്‍ 917, വീടുകള്‍ 8740 എന്നിങ്ങനെയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: