തൊടുപുഴ: ഇടുക്കി സിഎച്ച്ആര്‍ വനമേഖലയില്‍ നിന്ന് അഞ്ച് ടണ്ണഓളം മരം വെട്ടി കടത്തിയ സംഭവത്തില്‍ സിപിഐ നേതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഐ നേതാവും കാഞ്ചിയാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ വി.ആര്‍. ശശി ഉള്‍പ്പടെയുള്ളവര്‍ക്കെിതിരെയാണ് കുമളി വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.
വി.ആര്‍. ശശിയെ കൂടാതെ സ്ഥലമുടമ മോഹനന്‍, മരം വെട്ടിയ സുധീഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളില്‍ നിന്ന് മരംവെട്ടുന്നതിന് മുന്‍കൂര്‍ അനുമതി വേണം. എന്നിരിക്കേ ശശിയുടെ ഏലം സ്റ്റോറിലെ ആവശ്യത്തിനായാണ് മരം മുറിച്ച് കടത്തുകയായിരുന്നു.
ഇതോടൊപ്പം ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങള്ളും നിയമ വിരുദ്ധമായി വെട്ടിക്കടത്തി. ഈ തടി വെള്ളിലാംകണ്ടത്ത് ഒളിപ്പിച്ചുവെയ്‌ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ തടി കണ്ടെത്തിയത്. സംഭവത്തില്‍ അന്ന് കേസെടുത്തെങ്കിലും ഇതില്‍ ആരെയും പ്രതി ചേര്‍ക്കാതെ വനംവകുപ്പ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
അതേസമയം മരംമുറിച്ചവരെയും പണി ആയുധങ്ങളും തടി കടത്താന്‍ ഉപയോഗിച്ച വണ്ടിയും ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി തെരച്ചില്‍ നടത്തി വരികയാണെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: