Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ നാലിരട്ടി ഓക്സിജന്‍ ആവശ്യപ്പെട്ടു; രാജ്യത്തെയും ജനങ്ങളെയും കെജ്‌രിവാള്‍ വഞ്ചിച്ചു; കണ്ടെത്തലുമായി സുപ്രീംകോടതി സമിതി

രാജ്യമെങ്ങും കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ ആംആദ്മി പാര്‍ട്ടിയും കേജ്‌രിവാള്‍ സര്‍ക്കാരും കരുതിക്കൂട്ടി നടത്തിയ ഗൂഢാലോചനയാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതുമൂലം കൊവിഡ് കേസുകള്‍ കൂടിയ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ എത്തിക്കാനാവാത്ത അവസ്ഥ ഉണ്ടായെന്നും സമിതി കണ്ടെത്തി. ദല്‍ഹിയില്‍ കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കുകയാണെന്നും ഓക്സിജന്‍ ഓഡിറ്റ് നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jun 25, 2021, 11:19 pm IST
in India

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെയും ജനങ്ങളെയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആംആദ്മി പാര്‍ട്ടിയും വഞ്ചിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ആവശ്യമായതിന്റെ നാലിരട്ടി ഓക്സിജന്‍ ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് രാജ്യ തലസ്ഥാനത്തെ ”കൃത്രിമ ഓക്സിജന്‍ ക്ഷാമ”ത്തെപ്പറ്റി അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. ദല്‍ഹിക്ക് പ്രതിദിനം  289 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രം മതിയായിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 1140 മെട്രിക് ടണ്‍ ആയിരുന്നുവെന്ന് സുപ്രീം കോടതി സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജ്യമെങ്ങും കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ ആംആദ്മി പാര്‍ട്ടിയും കേജ്‌രിവാള്‍ സര്‍ക്കാരും കരുതിക്കൂട്ടി നടത്തിയ ഗൂഢാലോചനയാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതുമൂലം കൊവിഡ് കേസുകള്‍ കൂടിയ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ എത്തിക്കാനാവാത്ത അവസ്ഥ ഉണ്ടായെന്നും സമിതി  കണ്ടെത്തി. ദല്‍ഹിയില്‍ കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കുകയാണെന്നും ഓക്സിജന്‍ ഓഡിറ്റ് നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

 എന്നാല്‍ ഇതിനെ ആപ്പ് സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും പ്രത്യേക സമിതിയെ  നിയോഗിച്ച് സുപ്രീംകോടതി ഉത്തരവിറക്കുകയായിരുന്നു. ദല്‍ഹി സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി ഭൂപീന്ദര്‍ ഭല്ല, മാക്സ് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ സന്ദീപ്  ബുദ്ധിരാജ, എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, കേന്ദ്ര ജലശക്തി മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുബോധ് യാദവ് എന്നിവരുടെ പാനലിനെയാണ് ദല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം പരിശോധിക്കാനായി സുപ്രീംകോടതി നിയോഗിച്ചത്. 

ഇവരുടെ കണ്ടെത്തല്‍ പ്രകാരം ദല്‍ഹിക്ക് പ്രതിദിനം 284-372 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഇതിന്റെ നാലിരട്ടി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതിനാല്‍ കൊവിഡ് ഗുരുതരമായിരുന്ന യുപി, ഹരിയാന, രാജസ്ഥാന്‍ അടക്കമുള്ള സമീപ സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ സമയത്ത് എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നതായും പാനല്‍ കണ്ടെത്തി.

നിരന്തരം സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ച് ഓക്സിജന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്‌ട്രീയ നീക്കമാണ് ദല്‍ഹി സര്‍ക്കാര്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ ദല്‍ഹിക്ക് നല്‍കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഉത്തരവും ഉണ്ടായി. അതായത് ദല്‍ഹിക്ക് ആവശ്യമായതിലും രണ്ടിരട്ടി ഓക്സിജന്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് നല്‍കേണ്ടിവന്നു.  

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ ആള്‍നാശമുണ്ടാക്കാനുള്ള കാരണമായി കെജ്‌രിവാളിന്റെ നടപടി മാറി. കൊവിഡിനെ സമര്‍ത്ഥമായി പ്രതിരോധിച്ച രാജ്യമെന്ന നേട്ടം തകര്‍ക്കാന്‍ ലക്ഷ്യമിട്ടു നടന്ന വലിയ ഗൂഢാലോചനയാണ് കെജ്‌രിവാളിന്റെ നടപടികളെന്ന ആക്ഷേപം ശക്തമായി.

Tags: delhiസര്‍ക്കാര്‍supremecourtഅരവിന്ദ് കെജ്‌രിവാള്‍ഓക്‌സിജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.