ഇടുക്കി: അയ്യപ്പന്‍കോവിലില്‍ മൂന്ന് മാസം മുന്‍പ് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അയ്യപ്പന്‍കോവില്‍ സ്വദേശി അമലിനെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. അമലിന്റെ ശാരീരിക, മാനസിക പീഡനങ്ങളെ തുടര്‍ന്നാണ് ഭാര്യ ധന്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം.
ആത്മഹത്യാ പ്രേരണ, ഗാര്‍ഹീക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. അമലിന്റെ ഭാര്യ ധന്യയെ (21) മാർച്ച് 29-ന് രാവിലെ ആറുമണിയോടെ മുറിയിലെ ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന ഭർത്താവ് പോയ ശേഷമായിരുന്ന സംഭവം. അന്നുതന്നെ ധന്യയുടെ അച്ഛൻ ജയപ്രകാശ് പരാതി നൽകിയിരുന്നു. ശാരീരിക, മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ്, ഗാർഹികപീഡനക്കുറ്റം ചുമത്തി ബുധനാഴ്ച രാവിലെ അമലിനെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: