Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്ത്രീധന പീഡന മരണങ്ങള്‍ പ്രബുദ്ധസമൂഹത്തിന് നാണക്കേട്

ഇത് കേരളമാണ് എന്ന അവകാശവാദം സ്ഥാനത്തും അസ്ഥാനത്തും ഉയര്‍ത്തുന്നവരാണ് ഇവിടുത്തെ ഭരണാധികാരികള്‍. പ്രബുദ്ധ കേരളത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അറുപതിലേറെ സ്ത്രീധന പീഡന മരണങ്ങള്‍ സംസ്ഥാനത്ത് സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. എന്തൊക്കെയാണ് ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെന്ന് സമചിത്തതയോടെ ആലോചിക്കേണ്ടതുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 24, 2021, 05:00 am IST
in Editorial

കേരളത്തില്‍ അടുത്തിടെ സ്ത്രീധന പീഡന മരണങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ എന്ന പെണ്‍കുട്ടി മക്കളെ സ്‌നേഹിച്ചു വളര്‍ത്തി വിവാഹം ചെയ്തയയ്‌ക്കുന്ന മാതാപിതാക്കളുടെയെല്ലാം നോവായി മാറിയിരിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍, വിസ്മയയെ അതിക്രൂരമായി  മര്‍ദ്ദിച്ചതായാണ് ആരോപിക്കപ്പെടുന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നുവത്രേ ഇത്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ഭര്‍തൃവീട്ടില്‍ സുചിത്ര എന്ന പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനു പിന്നിലും സ്ത്രീധന പീഡനം എന്ന ആരോപണം ഉയരുന്നുണ്ട്. അധികം നാളായില്ല സിനിമാ നടന്‍ രാജന്‍ പി. ദേവിന്റെ മരുമകള്‍ നിരന്തരമായ പീഡനങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയിട്ട്. വന്‍തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചുകൊണ്ടുവന്ന ഉത്ര എന്ന പെണ്‍കുട്ടിയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുകയുണ്ടായി. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് കരുതാനാവില്ല. യഥാര്‍ത്ഥത്തില്‍ നടക്കുന്നതിന്റെ ചെറിയൊരംശം മാത്രമാണ് പുറത്തുവരുന്നത്. പലതും വെറും ആത്മഹത്യകളായും അപകടമരണങ്ങളായുമൊക്കെ ചിത്രീകരിച്ച് അവസാനിപ്പിക്കുകയാണ്.  

സ്ത്രീധന പീഡന സംഭവങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ മാത്രമല്ല വില്ലന്മാരാവുന്നത്. ഭര്‍ത്താവിന്റെ അമ്മമാരും സഹോദരീ സഹോദരന്മാരുമൊക്കെ ഇതിന് കൂട്ടുനില്‍ക്കുന്നു. മരുമകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ രാജന്‍ പി. ദേവിന്റെ ഭാര്യയും  പ്രതിയാണല്ലോ. ഇവരുടെ പ്രേരണയിലാണ് മകന്‍  ഭാര്യയെ മര്‍ദിച്ചതെന്നാണ് വിവരം. നിലമേല്‍ പെണ്‍കുട്ടി വിസ്മയയെ ക്രൂരമായി മര്‍ദിക്കുന്നതില്‍ വീട്ടുകാരുടെ ഒത്താശ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. സ്വന്തം കിടപ്പാടം പോലും വിറ്റും പണയം വച്ചുമൊക്കെയാണ് പല പെണ്‍കുട്ടികളെയും മാതാപിതാക്കള്‍ വിവാഹം കഴിച്ചയയ്‌ക്കുന്നത്. അതുവരെ തങ്ങള്‍ താലോലിച്ചു വളര്‍ത്തിയ പെണ്‍കുട്ടികള്‍ സുഖമായി കഴിയണമെന്ന് ആഗ്രഹിച്ച് വന്‍തോതില്‍ സ്വര്‍ണവും കാറും മറ്റും സമ്മാനമായി നല്‍കുകയും  ചെയ്യുന്നു. പലരുടെയും കാര്യത്തില്‍ സന്തോഷവും സുഖവും സംരക്ഷണവും ദിവസങ്ങള്‍ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ. പണക്കാരനാവാനുള്ള കുറുക്കുവഴിയായി വിവാഹത്തെ കാണുന്ന യുവാക്കളുണ്ട്. വരന്റെ വീട്ടുകാര്‍ കാലിച്ചന്തയിലെന്നപോലെ കണക്കു പറഞ്ഞ് പണവും മറ്റും വാങ്ങുകയാണ്. ആര്‍ത്തിയെന്നതൊരു വികാരമാണ്. എത്ര കിട്ടിയാലും ചിലര്‍ക്ക് മതിയാവില്ല. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് ഭര്‍തൃഗൃഹത്തില്‍ എത്തുന്ന പെണ്‍കുട്ടികളുടെ ജീവിതം നരകതുല്യമായി മാറുകയാണ്.

ഇത് കേരളമാണ് എന്ന അവകാശവാദം സ്ഥാനത്തും അസ്ഥാനത്തും ഉയര്‍ത്തുന്നവരാണ് ഇവിടുത്തെ ഭരണാധികാരികള്‍. പ്രബുദ്ധ കേരളത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അറുപതിലേറെ സ്ത്രീധന പീഡന മരണങ്ങള്‍ സംസ്ഥാനത്ത് സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. എന്തൊക്കെയാണ് ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെന്ന് സമചിത്തതയോടെ ആലോചിക്കേണ്ടതുണ്ട്. പെണ്‍കുട്ടികളെ ഇരയെന്ന നിലയ്‌ക്ക് വളര്‍ത്തിയെടുക്കുന്ന രീതി ഉപേക്ഷിക്കപ്പെടണം. അന്യവീട്ടില്‍ കഴിയേണ്ടവളാണെന്ന ചിന്ത പെണ്‍കുട്ടികളില്‍ ഇനിയും അടിച്ചേല്‍പ്പിക്കരുത്. ഭര്‍തൃവീട് സ്വന്തം വീടാണെന്നും, നിയമപരമായ അവകാശം അവള്‍ക്കുണ്ടെന്നുമുള്ള സ്ഥിതി വരണം. പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കുമുണ്ടെന്ന നിയമബോധം എല്ലാവര്‍ക്കുമുണ്ടാവണം. പെണ്‍കുട്ടികള്‍ക്ക് കഴിയുന്നത്ര വിദ്യാഭ്യാസം നല്‍കി സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. സ്ത്രീധനം എന്നത് തീര്‍ത്തും നിയമവിരുദ്ധമായ ഒരു ഏര്‍പ്പാടാണ്. ഇതിനെതിരെയും ഫലപ്രദമായ നടപടി ഉണ്ടാവണം. കേവലമായ ബോധവല്‍ക്കരണമോ നിരുത്സാഹപ്പെടുത്തലോ ഫലം ചെയ്യില്ല. സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹികാതിക്രമങ്ങളെ വെറും കുടുംബപ്രശ്‌നങ്ങളായി ലഘൂകരിച്ചു കാണുന്ന പ്രവണത അവസാനിപ്പിക്കണം. പെണ്‍കുട്ടികള്‍ക്ക് പരാതി നല്‍കാനുള്ള കൃത്യമായ സംവിധാനം നിലവില്‍ വരണം. പരാതികളില്‍ കര്‍ക്കശമായ നടപടികള്‍ നിയമപാലകരുടെ ഭാഗത്തുനിന്ന് ഉണ്ടായേ തീരൂ. അധികൃതര്‍ ഇരകളെ കയ്യൊഴിഞ്ഞ് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവരെ കര്‍ശനമായി നേരിടണം. ആത്യന്തികമായി സ്ത്രീകള്‍ സമ്പൂര്‍ണമായി ശാക്തീകരിക്കപ്പെടുകയാണ് ഇതിനുള്ള പരിഹാരം.

Tags: സ്ത്രീധനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

സ്ത്രീധനം കുറഞ്ഞുവെന്ന് ആരോപിച്ച് പീഡനം: കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടു, കുട്ടിയ്‌ക്കൊപ്പം രാത്രി കിടന്നത് സിറ്റൗട്ടില്‍

India

ബേടി ബച്ചാവോ ബേടി പഡാവോ…രാജ്യത്തിന് മാതൃകയായി ഗുജറാത്തിലെ കച്ചില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പെണ്‍കുട്ടികള്‍ ഭരിയ്‌ക്കുന്ന പ‍ഞ്ചായത്ത്

India

സ്ത്രീധനമുണ്ടെങ്കില്‍ കല്യാണം ഉറപ്പ്; സൗന്ദര്യമില്ലാത്ത പെണ്‍കുട്ടിക്കും വരനെ ലഭിക്കുന്നു;സ്ത്രീധനത്തെ വാഴ്‌ത്തി നഴ്‌സിങ് പാഠപുസ്തക വിവാദം

Kerala

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടല്‍ തയാറായി; ആവശ്യമെങ്കില്‍ പോലീസ് സഹായവും നിയമസഹായവും

Kerala

വധുവിനായി വീട്ടുകാര്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമല്ല; പരാതി ലഭിച്ചാല്‍ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.