പാലാ: ശക്തമായ മഴയില്‍ തീക്കോയിയിലും തലനാട് പഞ്ചായത്തിലും മണ്ണിടിച്ചില്‍. തലനാട് അടുക്കം മേഖലയില്‍ രാത്രി എട്ടരയോടെയും തീക്കോയി കാരികാട്(ഇഞ്ചപ്പാറ) മേഖലയില്‍ 9.30 നുമാണ് മണ്ണിടിഞ്ഞത്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുക്കത്ത് രണ്ടു കുടുംബങ്ങളെ അങ്കണവാടിയിലേക്ക് മാറ്റി താമസിപ്പിച്ചു. തീക്കോയി മേഖലയില്‍ വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ ശക്തമായ മഴ പെയ്തിരുന്നു. തീക്കോയി, ചേരിപ്പാട് മേഖലയില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നു. ചേരിപ്പാട്-ജലനിരപ്പ് 45 മിനിറ്റില്‍ 50 സെന്റീമീറ്റര്‍ ഉയര്‍ന്നു. തീരപ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: