കൊച്ചി: മുറി വാടക സ്വകാര്യ ആശുപത്രികള്‍ക്ക് തീരുമാനിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. മുറികളുടെ ചികിത്സാ നിരക്കുകള്‍ തീരുമാനിക്കേണ്ടത് സ്വകാര്യ ആശുപത്രികളല്ലെന്ന് വിമര്‍ശിച്ചു കൊണ്ടാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തള്ളിയത്.
നേരത്തെ കോടതി പുറത്തിറക്കിയ ഉത്തരവിന് നേര്‍ വിപരീതമായാണ് പുതിയ ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് മാത്രമല്ല അനുബന്ധ രോഗികുടെ സ്വകാര്യ ആശുപത്രികളിലെ ചെലവുകളിലും വ്യക്തത വരുത്തണമെന്നും എല്ലാ ഭാരവും കോടതികളുടെ ചുമലില്‍ കെട്ടിവയക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ കോവിഡ് രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രിലെ വാര്‍ഡുകളിലെ ചികിത്സാ ചിലവുകള്‍ സംബന്ധിച്ച് ഉത്തരവിറക്കിയി രുന്നു. പിഴവുകള്‍ പരിഹരിക്കാന്‍ ഒഴാഴ്ചത്തെ സമയം കൂടി വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: