Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ജുനവിഷാദയോഗം

അടരിലത്ഭുതവൈഭവം കാട്ടിടും ചടുലമാകുമാ പാര്‍ത്ഥബാണങ്ങളാല്‍ സൈന്ധവസൈന്യവ്യൂഹങ്ങള്‍ മേല്‍ക്കുമേ- ലന്ധരായ് പ്രജ്ഞയറ്റു പതിക്കവേ മന്നിലൂന്നിയ വില്‍ പിടിച്ചാസ്ഥയാ നിന്നു പാണ്ഡവന്‍ ഗംഭീരദര്‍ശനന്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 23, 2021, 11:00 am IST
in Samskriti

അടരിലത്ഭുതവൈഭവം കാട്ടിടും

ചടുലമാകുമാ പാര്‍ത്ഥബാണങ്ങളാല്‍  

സൈന്ധവസൈന്യവ്യൂഹങ്ങള്‍ മേല്‍ക്കുമേ-  

ലന്ധരായ് പ്രജ്ഞയറ്റു പതിക്കവേ

മന്നിലൂന്നിയ വില്‍ പിടിച്ചാസ്ഥയാ

നിന്നു പാണ്ഡവന്‍ ഗംഭീരദര്‍ശനന്‍  

ആരിനിയൊരു വൈരിയീ സംഗരേ  

നേരില്‍ നില്‍ക്കുവാന്‍ കാണട്ടെ പൗരുഷം  

അന്തരംഗം നിറഞ്ഞു കവിഞ്ഞൊരാ-

ഹന്തയാലിദം ചിന്തിച്ചു ഫല്‍ഗുനന്‍  

കര്‍ണയുഗ്മത്തില്‍ മാറ്റൊലി കൊള്‍കയായ്  

കര്‍ണ്ണവൈരിക്കു ധര്‍മജവാക്കുകള്‍  

‘ദിവ്യമേധാശ്വസംരക്ഷണത്തിനു

സവ്യസാചി സസൈന്യനായ് പോകണം  

പ്രാണനാശം വരുത്താതെ പൗരുഷ

ക്ഷീണരാക്കി നീ വെല്‍ക രിപുക്കളെ’

ഓര്‍ത്തു ഗാണ്ഡീവി മൃത്യുയിതേവരെ-

യെത്തിനോക്കാതെ വെന്നു വിമതരെ  

കാതരത്വമശേഷവും തീണ്ടാതെ  

പ്രീതനാകട്ടെ വൈവസ്വതസുതന്‍  

വിക്രമികളെ നിശ്ചേഷ്ടരാക്കിയാ  

ശക്രനന്ദനന്‍ തെല്ലാശ്വസിക്കവെ

കണ്ടു ദൂരാലരുകിലണഞ്ഞിടും  

മല്ലലോചന കൗരവഭാമിനി  

വിശ്വശാശ്വതദുഃഖത്രയങ്ങളാ-

ലീശ്വരന്‍ തീര്‍ത്ത നാരിപോല്‍ ദുശ്ശള  

ഭാനുനന്ദനന്‍ തന്‍മുന്നിലേകദാ  

ദീനയായ് നിന്നു സാവിത്രി പോലവേ  

നിന്നു തന്‍ ജീവനാഥന്റെ ജീവനെ  

വെന്ന പാകാരിപുത്രന്റെ മുന്‍പിലായ്  

വേഗവേപിതവേദനാസാഗരം  

നാഗയാനയാളുള്ളിലൊതുക്കിയും  

കാറൊളിക്കൂന്തല്‍ ചിന്നിയുമശ്രുവാ-

ലീറനാം കണ്‍കള്‍ വീര്‍ത്തുകലങ്ങിയും  

ചുടു നെടുവീര്‍പ്പിടക്കിടെയേല്‍ക്കയാല്‍  

ചൊടികള്‍ വര്‍ണ്ണം പകര്‍ന്നേറെ മങ്ങിയും  

പല്ലവാംഗിതന്‍ കയ്യിലായമ്പിളി-

ത്തെല്ലുപോലൊരു കുഞ്ഞിനേയേന്തിയും  

അരികില്‍ നില്‍ക്കുമബലയെക്കാണ്‍കെയാ-

ക്കുരുകുലാധിപന്‍ വിസ്മയസ്തബ്ധനായ്  

നഗ്‌നകണ്ഠവും കൈകളും കാണ്‍കെയാ-

മഗ്‌നകുണ്ഠിതചിത്തനായ് പാണ്ഡവന്‍  

ഊര്‍ന്നുവീണുപോയ് പാണിയില്‍ നിന്നു വന്‍-

പാര്‍ന്ന ചാപവും ബാണവും ഭൂമിയില്‍  

കരളിലൂറും വികാരശതങ്ങളാല്‍  

തരളചിത്തനായാനതശീര്‍ഷനായ്  

സാന്ത്വശാന്തി നശിച്ചൊരാ ദൈന്യതന്‍  

സാന്ത്വനത്തിനു ചോദിച്ചു മന്ദമായ്  

‘എന്തുവേണമെന്നാകിലും താന്തയായ്  

സന്തപിക്കേണ്ട ചോദിച്ചുകൊള്‍ക നീ’

പാണിയേന്തുന്ന പൈതലിന്നാനനം  

താണുചുംബിച്ചു ചൊല്ലിസഗദ്ഗദം  

അയിസുഭദ്രാപതേ കേള്‍ക്ക താവക  

ദയയിരന്നിങ്ങു വന്നവളാണിവള്‍  

നിന്‍വിശിഖാല്‍ മരിച്ച ജയദ്രഥന്‍  

തന്‍ വിധവയനാഥയാം ദുശ്ശള  

ഭാഗ്യഹീനയാമെന്‍ മകനങ്ങുതന്‍  

ഭാഗിനേയന്‍ സുരഥന്‍ മഹീപതി  

ഭീതിമൂലം വിറച്ചു മരിച്ചു  തന്‍  

താതഘാതി നിന്നാഗമം കേള്‍ക്കവേ

അത്ര മൃത്യുവശഗനായ് തീര്‍ന്ന മല്‍-

പ്പുത്രവംശത്തിനേകാവലംബമായ്  

തന്‍പിതാവും പിതാമഹനും മരി-

ച്ചേവമാശ്രയമറ്റൊരീ പൈതലിന്‍  

കരുണ തോന്നണേ നിര്‍ത്തണേ സംഗരം  

കുരുകുലാര്‍ണവശര്‍വരീശാവിഭോ  

ചത്തുജീവിച്ചടുത്തനാളുണ്ടായൊ-

രുത്തരാസുതന്‍ നിന്‍പൗത്രനെന്നപോല്‍  

പ്രീതിതോന്നണേ സൈന്ധവവംശമി-

പ്പോതനില്‍ക്കൂടി വൃദ്ധിയേല്‍ക്കേണ്ടതാം  

ഒന്നു നിര്‍ത്തിയാ പാര്‍ത്ഥന്റെ കണ്‍കളില്‍  

നിര്‍നിമേഷയായ് നോക്കിനിന്നീടിനാള്‍  

വാഗ്വിഷലിപ്തബാണങ്ങളേല്‍ക്കവേ  

വാഗതീതവിവശനായ് പാണ്ഡവന്‍  

എന്തൊരുഗ്രമാം മൂകത ചുറ്റിലു-

മെന്തൊരു ശൈത്യമെന്തൊരു കൂരിരുള്‍  

മേനിയമ്പേ മരവിച്ചു പോകയോ  

താനലിഞ്ഞലിഞ്ഞില്ലാതെയാകയോ  

നഷ്ടചൈതന്യവിഗ്രഹം പോലെയീ  

വിഷ്ടപം തന്നെ നിര്‍ജീവമാകയോ  

എന്തിതെന്നു പകച്ചവന്‍ നിശ്ചലം

കെ.എന്‍. നാരായണന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

India

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

Local News

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.