ന്യൂദല്‍ഹി: ഒറ്റദിവസം 88.09 ലക്ഷം ഡോസ് വാക്‌സീന്‍ വിതരണം ചെയ്ത് ലോക റെക്കോര്‍ഡിട്ട് ഇന്ത്യ.
ലോകത്ത് മറ്റൊരു രാജ്യത്തും ഒരു ദിവസം ഇത്രയും വാക്‌സീന്‍ വിതരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ദിവസം 88 ലക്ഷത്തിലേറെ ഡോസ് വാക്‌സീന്‍ നല്‍കാന്‍ മുന്‍കയ്യെടുത്തവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.ലോക റെക്കോര്‍ഡ് കൈവരിക്കാനായത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന തീവ്ര വാക്‌സീന്‍ വിതരണ ക്യാംപെയ്ന്‍ കാരണമെന്ന് കണക്കുകള്‍. മധ്യപ്രദേശ് 17.14 ലക്ഷം ഡോസും കര്‍ണാടക 11.37 ലക്ഷം ഡോസും യുപി 7.46) ലക്ഷം ഡോസും വിതരണം ചെയ്തു.
ജനുവരി 16നാണ് ഇന്ത്യ വാക്‌സീന്‍ വിതരണം ആരംഭിച്ചത്. ഇതുവരെ 29.46 കോടിയിലേറെ ഡോസ് വാക്‌സീന്‍ വിതരണം ചെയ്തു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യമാണ് ഇന്ത്യ.
അമേരിക്കയില്‍ 17.74 കോടി ഡോസ് വാക്‌സിന്‍ കുത്തിവെച്ചത്.
24 മണിക്കൂറിനുള്ളിൽ ഇന്ത്യ 54.24 ലക്ഷം വാക്സിൻ ഡോസുകൾ നൽകി. ചികിത്സയിലുള്ളവരുടെ എണ്ണം 6,43,194 ആയി കുറഞ്ഞു; 82 ദിവസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിൽ. രാജ്യത്താകമാനം ഇതുവരെ 2,89,94,855 പേര്‍ രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 68,817 പേര്‍ സുഖം പ്രാപിച്ചു. തുടര്‍ച്ചയായ 41 -ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍. രോഗമുക്തി നിരക്ക് 96.56% ആയി വര്‍ദ്ധിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 3.12% ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.67%, തുടര്‍ച്ചയായ 16-ാം ദിവസവും 5 ശതമാനത്തില്‍ താഴെ. പരിശോധന ശേഷി ഗണ്യമായി വര്‍ധിപ്പിച്ചു – ആകെ നടത്തിയത് 39.59 കോടി പരിശോധനകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: