ന്യൂദല്‍ഹി : ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന് 77.8 ശതമാനം ഫലപ്രദമെന്ന് പഠനം. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മൂന്നാംഘട്ട പരീക്ഷണത്തിലാണ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചത്.
വാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞാഴ്ചയാണ് ഭാരത് ബയോടെക്ക് ഡിസിജിഐയ്ക്ക് സമര്‍പ്പിച്ചത്. രാജ്യത്തുടനീളം 25,800 പേരിലാണ് കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്സിന് സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായാല്‍ 100 ശതമാനവും ആശുപത്രിയില്‍ ചികിത്സ തേടേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മൂന്നാംഘട്ട പരീക്ഷണ ഫലവും ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാന്‍ ഭാരത് ബയോടെകിന് സാധിക്കും. കോവാക്സിന് പുറമേ കോവിഷീല്‍ഡ്, റഷ്യന്‍ നിര്‍മിത സ്പുട്നിക് എന്നീ വാക്സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: