കൊല്ലം: പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളില്‍ ഭാരതീയനാണ് എന്ന ചിന്ത വളര്‍ത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. എന്‍ടിയു കൊല്ലം ജില്ലാ വനിതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍.
കാലത്തിന്റെ അനിവാര്യതയായ വിദ്യാഭ്യാസ നവോത്ഥാനത്തില്‍ ഏറെ പങ്കു വഹിക്കാനുള്ളത് വനിതാ അധ്യാപകര്‍ക്കാണ്. ഇന്നത്തെ കാലഘട്ടത്തില്‍ വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഏറ്റവും പ്രാപ്തരായിട്ടുള്ള അധ്യാപക സമൂഹം ഉയര്‍ന്നുവരണം. കുട്ടികളെ സഹിഷ്ണുതയുടെ പാഠങ്ങളും ദേശീയതയുടെ മൂല്യങ്ങളും പകര്‍ന്നു നല്കി സംസ്കാരസമ്പന്നരായും രാഷ്ട്രസ്നേഹികളുമായി മാറ്റാന്‍ വനിതാധ്യാപകര്ക്ക് കഴിയുമെന്ന് ടീച്ചര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ വനിതാകണ്‍വീനര്‍ ധനലക്ഷ്മി വിരിയറഴികത്ത് അധ്യക്ഷയായി. സംസ്ഥാന വനിതവിഭാഗം കണ്‍വീനര്‍ പി. ശ്രീദേവി, സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, ജില്ലാ പ്രസിഡന്റ് പാറംകോട് ബിജു, ജനറല്‍ സെക്രട്ടറി എസ്.കെ. ദിലീപ്കുമാര്, ടി.ജെ. ഹരികുമാര്‍, ആര്യ ശങ്കര്‍, ആശ, നിഷ, സന്ധ്യ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: