ന്യൂദല്‍ഹി: ‘കര്‍ഷക’ സമരത്തിന്റെ ഭാഗമായി ഈ മാസം 26ന് സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന രാജ്ഭവനുകള്‍ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇന്ത്യയില്‍ സമാധാനഅന്തരീക്ഷം നശിപ്പിക്കാനും അക്രമം അഴിച്ചുവിടാനും രാജ്ഭവനുകള്‍ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭത്തില്‍ പാക്കിസ്ഥാന് ചാരസംഘടന ഐഎസ്ഐ നുഴഞ്ഞുകയറുമെന്ന് രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തി. ദേശീയമാധ്യമമായ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടിലും കേരളത്തിലും സംശയാസ്പദമായ നീക്കങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചതിന്റെ പശ്ചത്താലത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കര്‍ഷക പ്രതിഷേധങ്ങളില്‍ നുഴഞ്ഞുകയറാനും അക്രമംഅഴിച്ചുവിട്ട് കര്‍ഷകര്‍ക്കെതിരെ വെടിവയ്പ്പ് ഉള്‍പ്പെടെ തിരിച്ചടിക്ക് സുരക്ഷാ ഏജന്‍സികളെ പ്രകോപിപ്പിക്കാനുമാണ് പാകിസ്ഥാന് പദ്ധതിയിടുന്നത്. 2021 ജൂണ്‍ 26 ന് വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ക്ക് പുറത്ത് പ്രകടനം നടത്താനാണ് സംയുക്ത കിസാന്‍ മോര്‍ച്ച പദ്ധതി. ഇതു മുതലെടുക്കാന്‍ പാക് പിന്തുണയോടെ രാജ്യവിരുദ്ധ ശക്തികള്‍ ഇപ്പോള്‍ പദ്ധതി തയാറാക്കുകയാണ്.
കര്‍ഷക നേതാക്കള്‍ക്കു നേരേ ലൈംഗിക പീഡനം, ബലാത്സംഗം, വിവിധ അനുയായികളെ കൊലപ്പെടുത്തിയ കേസുകള്‍ എന്നിവ ഉയര്‍ന്നതോടെ പ്രതിഷേധം പേരിനു മാത്രമായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്ഭവന് കേന്ദ്രീകരിച്ച് കര്‍ഷകപ്രക്ഷോഭവുമായി സംഘടന രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: