പൂച്ചാക്കല്‍: ടവര്‍ മറിഞ്ഞ് വീണ് ആശുപത്രി കെട്ടിടം തകര്‍ന്നു. ആളപായമില്ല. പള്ളിപ്പുറം പഞ്ചായത്തിലെ കമ്മ്യൂണിറ്റി സെന്ററിന്റെ കുത്തിവെപ്പ് കേന്ദ്രമാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ശക്തമായ കാറ്റിലും മഴയിലും തൊട്ടടുത്തുള്ള കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ബിഎസ്എന്‍എലിന്റെ മീഡിയം സൈസുള്ള നെറ്റ് ട്രവര്‍ തകര്‍ന്നു വീണത്. ദിവസേന ചികില്‍സക്കായി എത്തുന്ന നൂറ് കണക്കിന് വരുന്ന രോഗികളെ കുത്തിവെയ്ക്കുന്ന കേന്ദ്രത്തിന്റെ മുകളിലേയ്ക്കാണ് പാതി തകര്‍ന്ന് ടവര്‍ ഒടിഞ്ഞ് വീണത്.
രോഗികള്‍ കുറവായിരുന്നതിനാലും ഒപി ഇല്ലാത്തതിനാലും വന്‍ അപകടമാണ് വഴിമാറിയത്. വിവരം അറിഞ്ഞെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹര്കിഷന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് പ്രധാനപ്പെട്ട ചികിത്സ ഉപകരണങ്ങള്‍ നീക്കി.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം പ്രമോദ്, പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് എന്നിവര്‍ സംഭവസ്ഥലത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: