Categories: Kerala

‘കൈയും കാലും തല്ലിയൊടിച്ചു; ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്നു; പിണറായിയുടെ ഗുണ്ടാ അക്രമത്തിനിരയായ മുന്‍ രാഷ്‌ട്രീയ ഗുരുവിന്റെ പുത്രന്‍

1986ല്‍ എം.വി. രാഘവനൊപ്പം സിപിഎം വിട്ട തന്നെ മര്‍ദ്ദിച്ചതിനു പിന്നില്‍ ഗൂഡാലോചന പിണറായിയുടെതാണെന്ന് ഷാജി ആരോപിച്ചു. പിണറായിയുടെ ശത്രുത മൂലമാണ് തന്നെ സിപിഎമ്മുകാര്‍ മര്‍ദിച്ചത്. പാര്‍ട്ടിയുടെയും നേതാക്കളുടേയും തെറ്റായ നയങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. സിപിഎമ്മുകാര്‍ തന്റെ നാവിന് ഇരുമ്പ് കമ്പിയുപയോഗിച്ച് കുത്തി നോവിച്ച് ദിവസങ്ങളോളം മെഡിക്കല്‍ കോളേജില്‍ കിടന്നു. കൂടാതെ കമ്മ്യൂണിസ്റ്റ് അക്രമത്തില്‍ പത്ത് വിരലുകള്‍ക്കും പരിക്കേറ്റത് കാരണം ഇന്നും വിരലുകള്‍ മടക്കാനാവാതെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്

Published by

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഗുരുവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ പാണ്ട്യാല ഷാജി . പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്റെ ഇരയാണ് താനെന്ന വെളിപ്പെടുത്തലുമായാണ് ഷാജിയാണ് ഇന്നലെ രംഗത്തെത്തിയത്. തന്റെ കൈയും കാലും തല്ലിയൊടിച്ചു. സ്വന്തമായി ആഹാരം പോലും കഴിക്കാനാകാത്ത അവസ്ഥയിലാണ്. ഒന്നര വര്‍ഷത്തോളം താന്‍ കിടപ്പിലായിരുന്നുവെന്നും ഷാജി  മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പിണറായിയുടെ രാഷ്‌ട്രീയ ഗുരു പാണ്ട്യാല ഗോപാലന്റെ മകനാണ് ഷാജി.

1986ല്‍ എം.വി. രാഘവനൊപ്പം സിപിഎം വിട്ട  തന്നെ മര്‍ദ്ദിച്ചതിനു പിന്നില്‍  ഗൂഡാലോചന പിണറായിയുടെതാണെന്ന് ഷാജി ആരോപിച്ചു. പിണറായിയുടെ ശത്രുത മൂലമാണ് തന്നെ സിപിഎമ്മുകാര്‍ മര്‍ദിച്ചത്. പാര്‍ട്ടിയുടെയും നേതാക്കളുടേയും തെറ്റായ നയങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. സിപിഎമ്മുകാര്‍ തന്റെ നാവിന് ഇരുമ്പ് കമ്പിയുപയോഗിച്ച് കുത്തി നോവിച്ച് ദിവസങ്ങളോളം മെഡിക്കല്‍ കോളേജില്‍ കിടന്നു. കൂടാതെ കമ്മ്യൂണിസ്റ്റ് അക്രമത്തില്‍ പത്ത് വിരലുകള്‍ക്കും പരിക്കേറ്റത് കാരണം ഇന്നും വിരലുകള്‍ മടക്കാനാവാതെ  ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഒന്നേകാല്‍ വര്‍ഷമാണ് മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞത്. ഗാങ്സ്റ്റാര്‍ നേതാവായ പിണറായി വിജയനെ കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ കാണില്ലെന്നും ഗൂഢാലോചനകളില്‍ അദ്ദേഹം ഉണ്ടാകുമെന്നും  ഷാജി പറഞ്ഞു.

പിണറായി എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് നല്ല ക്വാളിറ്റി എന്തെങ്കിലുമുണ്ടെങ്കില്‍  തന്റെ അച്ഛനില്‍ നിന്ന് ലഭിച്ചതാണ്.  മാര്‍ക്‌സിസ്റ്റ് വിരുദ്ധമായ സാമൂഹ്യ വിരുദ്ധമായ ഗാങ്സ്റ്റര്‍ ലീഡറാണ് പിണറായി വിജയനെന്നും ഷാജി ആരോപിച്ചു. അല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  പ്രാമാണിക നേതാവായി അദ്ദേഹത്തിന് ഒരിക്കലും മാറാന്‍  ഇതുവരെ കഴിഞ്ഞിട്ടില്ല.  മറ്റുള്ളവരുടെ സങ്കടം കണ്ടാല്‍ കരച്ചില്‍ വരുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ആഗുണമുണ്ടോയെന്നു അദ്ദേഹം സ്വയം പരിശോധിക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by