ചെന്നൈ: മലേഷ്യക്കാരിയായ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തമിഴ്നാട്ടിലെ മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതാവും അറസ്റ്റില്‍. എം.മണികണ്ഠനാണ് അറസ്റ്റിലായിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ മണികണ്ഠനെ ഞായറാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്നാണ് ചെന്നൈ സിറ്റി പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വൈകാതെ പ്രതിയെ ചെന്നൈയില്‍ എത്തിച്ച് ചോദ്യം ചെയ്യും. വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. അതിനുശേഷം തന്നെ കൊല്ലാനും ശ്രമിച്ചെന്നാണ് നടി മണികണ്ഠനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കേസില്‍ മുന്‍കൂര്‍ജാമ്യം തേടി മണികണ്ഠന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും മൂന്ന് ദിവസം മുമ്പ് കോടതി അത് തള്ളി. ഇതോടെയാണ് പ്രതി ഒളിവില്‍ പോയത്.
മണികണ്ഠനായി മധുരയിലും രാമനാഥപുരത്തും വ്യാപകമായി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടയിലാണ് ബെംഗളൂരുവിലെ ഒളിസങ്കേതത്തില്‍നിന്നും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: