തിരുവനന്തപുരം: ഏകാധിപതിയാണെന്ന് സ്വയം കരുതുകയും സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും പ്രസ്താവനയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. പിണറായി വിജയന് മാഫിയ ബന്ധം ഉണ്ടെന്ന ജസ്റ്റിസ് സുകുമാരന്റെ പരാമര്‍ശം അടങ്ങിയ പത്രവാര്‍ത്ത അടക്കം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ. സുധാകരന് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ബ്രണ്ണന്‍ സംഭവം പിണറായി ഓര്‍ക്കാന്‍ ഇഷ്ടപെടുന്നുണ്ടാകില്ല. താന്‍ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. അതെ വ്യക്തിപരമായ വിമര്‍ശനം തന്നെയാണ്. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും, സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണം എന്നാണ് പഠിച്ചിട്ടുള്ളത്.
രാഷ്ട്രീയ ആരോപണങ്ങളോട് പിണറായി വിജയന് ഇത്രയും വിശദമായി പ്രതികരിച്ചിട്ടില്ല. സ്വന്തം ഓഫീസിലെ ക്രമക്കേടുകളെ പറ്റി ചോദിച്ചാല്‍ പോലും എനക്കറിയില്ല എന്നാണ് പറഞ്ഞിരുന്നത്. അപ്പോള്‍ താന്‍ വ്യക്തിപരമായി പറഞ്ഞത് എന്റെ അനുവാദമില്ലാതെ സെന്സേഷന് വേണ്ടി അച്ചടിച്ചു വന്ന ഒരു വിഷയത്തില്‍ അദ്ദേഹം ഇത്രയേറെ വൈകാരികനായി പ്രതികരിച്ചത് എന്ത് കൊണ്ടാണ്.
ഒരു പി ആര് ഏജന്‍സിക്കും അധികനാള്‍ കളവ് പറഞ്ഞ് നില്‍ക്കാനാകില്ല. ജസ്റ്റിസ് കെ.സുകുമാരന്‍ പിണറായി വിജയന് മാഫിയ ബന്ധം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പിണറായി വിജയന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പറഞ്ഞതെന്നും ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നു എന്നും പറഞ്ഞതോടെ പിണറായി വിജയന് ഉള്‍വലിഞ്ഞു.
തലശ്ശേരി കലാപത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് പറഞ്ഞ് നോട്ടീസ് ഇറക്കിയത് സിപിഐ ആണ്. അത് അവര്‍ ഇതുവരെ തിരുത്തിയിട്ടില്ല. സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി നടത്തിയ നെറികേടിന്റെ ഒരുപാട് ഇരകള്‍ നിശബ്ദരായി ആ പാര്‍ട്ടിയില്‍ തന്നെയുണ്ട്. വിഎസ് മുതല്‍ എം.എ ബേബി, ശൈലജ ടീച്ചര്‍ തുടങ്ങിയ നേതാക്കളിലേക്ക് വരെ ആ പട്ടിക നീളുകയാണ്. അവര്‍ക്കൊന്നും മറുത്ത് പറയാന്‍ ആകില്ല. അങ്ങനെ മറുത്ത് പറയാന്‍ നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റ് കാരന് വടക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് കേട്ടല്‍ ഇന്നും പിണറായി വിജയന് വിറളി പിടിക്കും ടി.പി. ചന്ദ്രശേഖരനെന്നും. കെ. സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: