Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കോപത്തെ ജയിക്കുക

കോപത്തിനധീനരായി ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. കോപത്തിന് അധീനരാകുക എന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ പരാജയമാണ് എന്നു നമ്മള്‍ തിരിച്ചറിയണം. ക്ഷമയാണ് ഏറ്റവും വലിയ വിജയം.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Jun 20, 2021, 05:00 am IST
in Samskriti

മക്കളേ,  

കോപത്തിനധീനരായി ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍  നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. കോപത്തിന് അധീനരാകുക എന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ പരാജയമാണ് എന്നു നമ്മള്‍ തിരിച്ചറിയണം. ക്ഷമയാണ് ഏറ്റവും വലിയ വിജയം.  

നമ്മെ ദേഷ്യം പിടിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ നമ്മള്‍ കോപത്തിന്റെ പിടിയിലകപ്പെടുമ്പോള്‍, നമ്മളറിയാതെ മനസ്സിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. ദേഷ്യം ആദ്യം ബാധിക്കുന്നതു ദേഷ്യപ്പെടുന്നയാളെത്തന്നെയാണ്. എരിയുന്ന തീക്കനല്‍ കൈയിലെടുത്ത് മറ്റൊരാള്‍ക്കുനേരെ എറിയാന്‍ ശ്രമിക്കുന്നതു പോലെയാണത്. സ്വന്തം കൈകളായിരിക്കും ആദ്യമേ പൊള്ളുന്നത്. ദേഷ്യം വരുമ്പോഴുണ്ടാകുന്ന ആന്തരികസംഘര്‍ഷം ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും ഒരുപോലെ ഉലയ്‌ക്കുന്നു. വിവേകം നഷ്ടപ്പെട്ട് ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്യുവാനിടയാകുന്നു. അവയുടെ അനന്തരഫലങ്ങള്‍ വര്‍ത്തമാനകാലത്തെ മാത്രമല്ല, ഭാവിയെത്തന്നെയും പ്രതികൂലമായി ബാധിക്കുന്നു. അത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിച്ചുണ്ടാകുമ്പോള്‍ ശരീരവും മനസ്സും ഒരുപോലെ രോഗഗ്രസ്തമാകുന്നു.

ദേഷ്യം വരുമ്പോള്‍ ആത്മനിയന്ത്രണംകൊണ്ട് ആദ്യം അതിനെ അടക്കണം. എന്നിട്ട് വിവേകപൂര്‍വ്വം ചിന്തിക്കണം. അപ്പോള്‍ മനസ്സു ശാന്തമാകും. ദേഷ്യം മനസ്സില്‍ വെച്ചുകൊണ്ട് മനസ്സിനെ ബലമായി അടക്കിവെയ്‌ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാം. ഒരു പൊങ്ങുതടി വെള്ളത്തില്‍ താഴ്‌ത്തിപ്പിടിക്കുന്നതുപോലെയാണത്. പിടിവിട്ടാലുടനെ അതു പൊങ്ങിവരുന്നതു കാണാം. മനസ്സിനെ ബലാല്‍ക്കാരമായി അടക്കാന്‍ ശ്രമിച്ചാല്‍ താമസിയാതെ അത് പഴയ സ്വഭാവത്തിലേയ്‌ക്ക് ശക്തിയോടെ മടങ്ങിവരും. അല്ലെങ്കില്‍ ഉപബോധമനസ്സില്‍ കിടന്ന് രോഗം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് വിവേകപൂര്‍വ്വം സന്ദര്‍ഭത്തെ വിലയിരുത്തണം. നമ്മുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കില്‍ അതു തിരുത്തണം. മനസ്സിലെ ക്രോധചിന്തകള്‍ മാറ്റി അവയുടെ സ്ഥാനത്ത് നല്ല ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.  

രണ്ടു സുഹൃത്തുക്കള്‍ തീര്‍ത്ഥാടനമദ്ധ്യേ ഒരു പുണ്യസ്ഥലത്ത് എത്തിച്ചേര്‍ന്നു. ക്രോധത്തെ ജയിച്ചു എന്നു പേരുകേട്ട ഒരു യോഗി സമീപത്തു താമസിച്ചിരുന്നു. അദ്ദേഹത്തെ കാണാനായി അവര്‍  ചെന്നു. അവര്‍ കുടിലിനുള്ളില്‍ കയറി യോഗിയെ ആദരപൂര്‍വ്വം വണങ്ങി. യോഗി അവരോട് ഇരിക്കാന്‍ പറഞ്ഞു. അല്പനേരത്തെ സംഭാഷണത്തിനുശേഷം അവരിലൊരാള്‍ യോഗിയോടു ചോദിച്ചു, ‘എനിക്കു കുറച്ചു തീ വേണം, അങ്ങയുടെ പക്കല്‍ തീയുണ്ടോ?’ യോഗി പറഞ്ഞു, ‘ഇല്ല, ഇവിടെ തീയില്ല.’ കുറച്ചു സമയം മിണ്ടാതിരുന്നശേഷം അയാള്‍ വീണ്ടും യോഗിയോടു ചോദിച്ചു, ‘എനിക്ക് കുറച്ച് തീ തരാമോ?’ ‘ഇവിടെ തീയില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ,’ യോഗി അല്പം അസ്വസ്ഥതയോടെ പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും തീര്‍ത്ഥാടകന്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. അല്പംകഴിഞ്ഞ് അയാള്‍ വീണ്ടും ചോദിച്ചു, ‘ഗുരുജി, എനിക്ക് കുറച്ച് തീ കിട്ടിയേ തീരൂ. ദയവുചെയ്തു കുറച്ചു തീ എനിക്കു നല്കണം.’ യോഗിക്കു ദേഷ്യം വന്നെങ്കിലും അതു പുറത്തു കാണിക്കാതെ പറഞ്ഞു, ‘ഇവിടെ തീയില്ലെന്ന് ഞാന്‍ പല തവണ വ്യക്തമായി പറഞ്ഞല്ലോ. എന്നിട്ടും അതു നിങ്ങളുടെ തലയില്‍ കയറാത്തതെന്താണ്?’ തീര്‍ത്ഥാടകന്‍ വളരെ ക്ഷമയോടെ പറഞ്ഞു, ‘എനിക്ക് തീ വളരെ അത്യാവശ്യമായി വേണം. അങ്ങയുടെ പക്കല്‍ തീ ഒട്ടുമില്ലെന്ന് ഉറപ്പാണോ?’  

അപ്പോഴേയ്‌ക്കും യോഗിക്ക് ആത്മനിയന്ത്രണം നഷ്ടമായി. അദ്ദേഹം ഒരു വടി എടുത്ത് അത് ഒടിയുന്നതുവരെ ആ തീര്‍ത്ഥാടകനെ അടിച്ചു. അതെല്ലാം തീര്‍ത്ഥാടകന്‍ ക്ഷമയോടെ സഹിച്ചു. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇപ്പോള്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു. അങ്ങയുടെ അടുത്തു വന്നപ്പോള്‍ ഞാന്‍ കുറച്ചു പുക കണ്ടിരുന്നു. അതുകാരണം ഇവിടെ തീ കാണുമെന്ന് എനിക്കുറപ്പായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും കാണാവുന്നവിധം തീജ്വാലകള്‍ ആളിക്കത്തുകയാണ്.’  

തന്റെ കോപത്തെയാണ് തീര്‍ത്ഥാടകന്‍ പരാമര്‍ശിക്കുന്നതെന്ന് മനസ്സിലാക്കിയ യോഗി പെട്ടെന്ന് മനഃസംയമനം വീണ്ടെടുത്തു. വിനയത്തോടെ തല കുമ്പിട്ടുകൊണ്ടു പറഞ്ഞു, ‘അങ്ങു പഠിപ്പിച്ച പാഠത്തിനു നന്ദി. ദേഷ്യത്തെ കീഴടക്കാന്‍ എനിക്കിതുവരെ സാധിച്ചിട്ടില്ലെന്ന് ഇപ്പോള്‍ ബോദ്ധ്യമായി.’

ദേഷ്യം നമ്മുടെ അഹന്തയില്‍ നിന്നാണ് ഉണ്ടാകുന്നത്. പരീക്ഷയില്‍ തോറ്റ ഒരു വിദ്യാര്‍ത്ഥിയെ ആരെങ്കിലും ക്രൂരമായി പരിഹസിച്ചു എന്നു കരുതുക. തന്നെ പരിഹസിച്ചയാളോട്  ദേഷ്യം തോന്നുക സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ തന്റെ അഹന്തകാരണമാണ് ദേഷ്യം വരുന്നതെന്ന് തിരിച്ചറിഞ്ഞ് അതിനെ നിയന്ത്രിക്കണം. ഒന്നുകൂടി നന്നായി പഠിക്കാന്‍ അയാളുടെ പരിഹാസത്തെ ഒരു നിമിത്തമാക്കണം. അങ്ങനെയായാല്‍ പരിഹസിച്ചയാളോട് വിരോധമില്ലാതിരിക്കാനും  പഠിത്തത്തില്‍ മുന്നേറുവാനും കഴിയും.  

ദേഷ്യം, ദുഃഖം, നിരാശ തുടങ്ങിയ ദുര്‍വികാരങ്ങള്‍ കൂടെക്കൂടെ മനസ്സില്‍ വരുന്നുണ്ടെങ്കില്‍ പ്രയോജനകരമായ എന്തെങ്കിലും കര്‍മ്മങ്ങളിലേയ്‌ക്ക് ശ്രദ്ധ തിരിച്ചുവിടണം. ഒപ്പം വിവേകപൂര്‍വ്വം മനനം ചെയ്യുകയും വേണം. അങ്ങനെ ക്രമേണ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. വികാരത്തിന് അടിമപ്പെടുകയല്ല, വിവേകംകൊണ്ട് വികാരത്തെ ജയിക്കുകയാണ് വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.