ബുഡാപെസ്റ്റ്: പിന്നില്‍ നിന്ന് പൊരുതിക്കയറിയ ഫ്രാന്‍സ്് യൂറോ 2020 ഗ്രൂപ്പ് എഫ് മത്സരത്തില്‍ ഹങ്കറിയെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
ഗ്രീസ്മാന്റെ ഗോളാണ് ഫ്രാന്‍സിനെ തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫിയോള ഹങ്കറിയെ മുന്നിലെത്തിച്ചു.അറുപത്തിയാറാം മിനിറ്റില്‍ ഗ്രീസ്മാന് ഗോള്‍ മടക്കി.
ഈ സമനിലയോടെ ഫ്രാന്‍സ് ഗ്രൂപ്പ്് എഫില്‍ രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
ആദ്യ പകുതിയില്‍ ഫ്രാന്‍സ് മികച്ച കളി പുറത്തെടുത്തു. ഒന്നാന്തരം അവസരങ്ങളും സൃഷ്ടിച്ചു. പക്ഷെ ഫിനിഷിങ്ങില്‍ പരാജയപ്പെട്ടു. ബെന്‍സേമയുടെയും ഗ്രീസ്മാന്റെ ഷോട്ടുകള്‍ ഹങ്കറിയുടെ ഗോളി ഗുലാസ്കി രക്ഷപ്പെടുത്തി. കിലിയന്‍ എംബാപ്പെയും അവസരം തുലച്ചു. ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫ്രാന്‍സ് താരം ബെഞ്ചമിന്‍ പാവേര്ഡിന് പിഴവ് പറ്റി. അത് മുതലാക്കി ഹങ്കറി ഗോളും നേടി. ഫിയോളയാണ് ഗോള്‍ അടിച്ചത്. ഇടവേളയ്ക്ക് ഹങ്കറി 1- 0 ന് മുന്നില്‍.
രണ്ടാം പുകുതിയുടെ തുടക്കത്തില്‍ ഫ്രാന്‍സ് പൊരുതിക്കയറാന്‍ ബുദ്ധിമുട്ടി. എന്നാല്‍ അറുപത്തിയാറാം മനിറ്റില്‍ ഗോള്‍ മടക്കി. ഹങ്കറിയുടെ ഓര്ബാന്സ് പന്ത് തട്ടിയകറ്റുന്നതില്‍ വന്ന പിഴവാണ് ഗോളിന് വഴിവച്ചത്. അവസരം മുതലാക്കി ഗ്രീസ്മാന് സ്്കോര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: