Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാസിയാബാദില്‍ മുസ്ലിം വയോധികനെ ചെറുപ്പക്കാര്‍ മര്‍ദ്ദിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച സമാജ് വാദി നേതാവിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു

ഹിന്ദുയുവാക്കള്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വയോധികനെ മര്‍ദ്ദിച്ചു എന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ പ്രധാനികളിലൊരാളായ സമാജ് വാദി പാര്‍ട്ടി നേതാവ് ഉമേദ് പെഹ്ലവാന്‍ ഇദ്രിസിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ധ വളര്‍ത്താന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 08:01 pm IST
in India

ലഖ്നോ:  ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദുയുവാക്കള്‍ മുസ്ലിം വയോധികനെ മര്‍ദ്ദിച്ചു എന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ പ്രധാനികളിലൊരാളായ സമാജ് വാദി പാര്‍ട്ടി നേതാവ് ഉമേദ് പെഹ്ലവാന്‍ ഇദ്രിസിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ധ വളര്‍ത്താന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്.  

മുസ്ലിം വയോധികനായ അബ്ദുള്‍ സമദ് സെയ്ഫിയുമായി ഇദ്രിസി ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. ഇതില്‍ ജയ്ശ്രീറാം വിളിക്കാത്തതിനാണ് അബ്ദുള്‍ സമദ് സെയ്ഫിയെ ഒരു കൂട്ടം ഹിന്ദു യുവാക്കള്‍ മര്‍ദ്ദിച്ചത് എന്ന രീതിയിലാണ് വാര്‍ത്ത വളച്ചൊടിച്ച് അദ്ദേഹം അവതരിപ്പിച്ചത്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ഗാസിയാബാദില്‍ മുസ്ലിംവൃദ്ധനെ ആക്രമിച്ചു എന്നും താടി മുറിച്ചുമാറ്റിയെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നിവ വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും മറ്റുമാണ് വീഡിയോ പ്രചരിച്ചത്.  ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് ലൈവ് വൈറലാവുകയും ഒട്ടേറെപ്പേര്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്യുകയുമുണ്ടായി. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു. 

ഗാസിയാബാദ് പൊലീസ് പിന്നീട് വൃദ്ധനെ മര്‍ദ്ദിച്ച പര്‍വേഷ്, ആരിഫ്, ആദില്‍, മുഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ജൂണ്‍ അഞ്ചിനാണ് ഈ സംഭവം നടന്നതെന്നും തികച്ചും വ്യക്തിപരമായ ഒരു പ്രശ്‌നത്തിന്റെ പേരിലാണ് വൃദ്ധനെ സംഘം മര്‍ദ്ദിച്ചതെന്നും പ്രതികള്‍ വെളിപ്പെടുത്തി.  സ്വന്തം പ്ലാറ്റ് ഫോമില്‍ വ്യാജവീഡിയോ പ്രചരിപ്പിക്കാന്‍ അനുവദിച്ചതിന്  ട്വിറ്ററിനെതിരെയും ഈ വ്യാജവീഡിയോ ട്വിറ്ററില്‍  പ്രചരിപ്പിച്ച ഏതാനും വ്യക്തികള്‍ക്കെതിരെയും യുപി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ കേസില്‍ വ്യാജട്വീറ്റുകള്‍ പ്രചരിച്ച കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തിനുള്ളില്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ എംഡി മനീഷ് മഹേശ്വരിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗാസിയാബാദ് പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. ക്രിമിനല്‍ നിയമം 166ാം വകുപ്പനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും ഗാസിയാബാദ് റൂറല്‍ എസ്പി ഇറാജ് രാജ പറഞ്ഞു. ഏഴ് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നതെന്നും അതിനുള്ളില്‍ ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു. ലോനി ബോര്‍ഡര്‍ പൊലീസ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്.

സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് നടി സ്വര ഭാസ്‌കര്‍, കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാസിയാബാദിലെ മുസ്ലിം വൃദ്ധനെക്കുറിച്ചുള്ള വ്യാജ വീഡിയോ ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. 

Tags: ട്വീറ്റ്Fake Propagandaഫേസ് ബുക്ക് ലൈവ്കേസ്ട്വിറ്റര്‍ ഇന്ത്യ എംഡിattackഗാസിയാബാദ്ഫെയ്സ്ബുക്ക്സ്വര ഭാസ്‌കര്‍സമാജ്വാദി പാര്‍ട്ടിഷമാ മുഹമ്മദ്ജയ്ശ്രീറാംഗാസിയാബാദ് മര്‍ദ്ദന കേസ്ട്വിറ്റര്‍fake newsയുപി പൊലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.