സെന്റ്പീറ്റേഴ്സ്ബര്‍ഗ്: തുടര്‍ച്ചയായ രണ്ടാം വിജയം മോഹിച്ചിരറങ്ങിയ സ്ലോവാക്യയെ മുക്കി സ്വീഡന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രീ
ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഗ്രൂപ്പ് ഇ യിലെ രണ്ടാം മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്ലോവാക്യയെ മറികടന്നത്. 77-ാം മിനിറ്റില്‍ എമില്‍ ഫോര്‍സ്ബര്‍ഗാണ് സ്വീഡന്റെ വിജയഗോള്‍ നേടിയത്.
രണ്ട് മത്സരങ്ങളില്‍ സ്വീഡന്റെ ആദ്യ വിജയമാണിത്. വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുമായി സ്വീഡന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തില്‍ സ്വീഡന് സ്പെയിനുമായി ഗോള്‍രഹിത സമനില പാലിച്ചിരുന്നു. അതേസമയം സ്ലോവാക്യ രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ സ്ലോവാക്യ പോളണ്ടിനെ തോല്‍പ്പിച്ചിരുന്നു.
പോളണ്ടിനെ തോല്‍പ്പിച്ചതിന്റെ ആവേശവുമായി കളിക്കളത്തിലിറങ്ങിയ സ്ലോവാക്യയാണ് ഇന്നലെ ഏറെ സമയവും പന്ത് കൈവശം വച്ചത്. എന്നാല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.
കളിയുടെ തുടക്കത്തില്‍ സ്വീഡന് ഒത്തിണക്കത്തോടെ കളിച്ചു. പക്ഷെ ഫിനിഷിങ്ങില്‍ അവര്‍ക്ക് മികവ് കാട്ടാനായില്ല. അലക്സാണ്ടര്‍ ഇസാക്കാണാണ് സ്വീഡന്റെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ഇടവേളയ്ക്ക് തൊട്ടു മുമ്പ് സ്ലോവാക്യക്ക് ഗോള്‍ നേടാന്‍ നല്ലൊരു അവസരം കിട്ടിി. പക്ഷെ അവരുടെ മധ്യനിര താരം ഇരുപത് വാര അകലെ നിന്ന് തൊടുത്തുവിട്ട ഷോട്ട് നേരിയ വ്യത്യാസത്തിന് പോസിറ്റിന് മുകളിലൂടെ പറന്നുപോയി. ഇതോടെ ആദ്യ പകുതി അവസാനിച്ചു്.
രണ്ടാം പകുതിയില്‍ സ്വീഡന് പോരാട്ടം മുറുക്കി. എഴുപത്തിഏഴാം മിനിറ്റില്‍ അവര്‍ ഗോള്‍ അടിച്ചു. പെനാല്ക്കിയിലൂടെ ഫോസ്ബര്‍ഗാണ് സ്കോര്‍ ചെയ്തത്്. സ്ലോവാക്യന്‍ ഗോളി ഡുബ്രാവ്ക സ്വീഡന് താരം ക്വയ്സണിന് ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനാണ് റഫറി സ്വീഡന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: