വാഷിംഗ്ടണ്‍ ഡി.സി : തൊഴിലില്ലായ്മ കുറഞ്ഞുവരുന്നു എന്ന ബെയ്ഡന് ഗവണ്മെന്റിന്റെ അവകാശവാദങ്ങളെ തള്ളി തൊഴില്‍ രഹിത വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു . യു.എസ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ജൂണ്‍ 17 വ്യാഴാഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
ഒന്നരമാസത്തിനുള്ളില്‍ കഴിഞ്ഞവാരം തൊഴില്‍ രഹിത വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം 412,000 ആണ് മുന്‍ ആഴ്ചയേക്കാള്‍ 37000 വര്‍ദ്ധനവ്. പെന്‍സില്‍വാനിയ , കാലിഫോര്‍ണിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകര്‍.
ഫെഡറല്‍ ഗവണ്മെന്റ് തൊഴിലില്ലായ്മ വേതനത്തോടൊപ്പം ആഴ്ച തോറും 300 ഡോളര്‍ കൂടുതല്‍ കൊടുത്തതാണ് കൂടുതല്‍ പേരെ അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നത് . ടെക്സസ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഫെഡറല്‍ ഗവണ്മെന്റിന്റെ പ്രതിവാര ആനുകൂല്യം നിര്‍ത്തുന്നതിന് ഇതിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ട് .ഇതോടെ കൂടുതല്‍ പേര് തൊഴില്‍ മേഖലയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയില്‍ 9.3 മില്യണ്‍ ജോബ് ഓപ്പണിംഗ്സ് ഉണ്ടെങ്കിലും 9.3 മില്യണ്‍ പേര് ഔദ്യോഗികമായി തൊഴില്‍രഹിതരായിട്ടുണ്ടെന്നാണ് ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവ്വല് പറഞ്ഞു. മെയ് 29 വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചു 14.83 മില്യണ്‍ ആളുകളാണ് തൊഴില്‍ രഹിത വേതനം വാങ്ങുന്നത്.
പാന്‍ഡമിക്കിന്റെ ഭീതി ഇല്ലാതാകുന്നതോടെ പലരും തൊഴില്‍ അന്വേഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . 20 സംസ്ഥാനങ്ങള്‍ തൊഴില്‍ രഹിത വേതനത്തോടൊപ്പം ലഭിച്ചിരുന്ന ഫെഡറല്‍ ആനുകൂല്യവും നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനം ഫലം കാണുമെന്നാണ് അധികൃതര്‍ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: