ന്യൂദല്‍ഹി: ലോകത്തിലെ നമ്പര്‍ വണ്‍ നേതവായി വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും അടക്കം നിരവധി നേതാക്കളെ പിന്തള്ളിയാണ് മോദി ഒന്നാമത് എത്തിയകത്. മോണിംഗ് കണ്‍സല്‍ട്ട് നടത്തിയ സര്‍വ്വെയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഒന്നാമതെത്തിയത്. അമേരിക്കയിലെ ഡാറ്റ ഇന്റലിജന്‍സ് സ്ഥാപനമാണ് മോണിംഗ് കണ്‍സല്‍ട്ട്. ജനങ്ങള്‍ക്കിടയില്‍ മോദിയുടെ സ്വാധീനം 66 ശതമാനമാണെന്നും സര്‍വ്വെ പറയുന്നു.
ലോക നേതാക്കള്‍ക്ക് ലഭിച്ച റേറ്റിങ്-
ഇറ്റാലി പ്രധാനമന്ത്രി, മാരിയോ ഗ്രാഘി – 65%
മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ട്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ – 63%
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ – 54%
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ – 53%
യുഎസ് പ്രസിഡന്റ് ജോ ബൈഡന് – 53%
യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് – 44%
ദക്ഷിണ കൊറിയ പ്രസിഡന്റ് മൂന് ജോ ഇന്‍ – 37%
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് – 36%
ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സനാരോ – 35%
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ – 35%
ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ – 29%
മോണിംഗ് കണ്‍സള്‍ട്ട് ഓരോ ആഴ്ചയിലുമായി സര്‍വ്വെ നടത്തുകയും ഫലം പുറത്തുവിടുകയും ചെയ്യുന്നുണ്ട്. 13 രാജ്യങ്ങളിലെ നേതാക്കളുടെ ജനപ്രീതിയാണ് സര്‍വ്വെ പരിശോധിക്കുക. ഈ ആഴ്ചയിലെ സര്‍വ്വെയില്‍ 13 രാജ്യങ്ങളിലെ തലവന്മാരെയും മോദി പിന്നിലാക്കി. കോവിഡ് പ്രതിസന്ധിക്കിടയിലും ലോക രാജ്യങ്ങള്‍ക്കിടയില്‍ മോദിക്ക് ഇപ്പോഴും മികച്ച സ്ഥാനമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: