Categories: Review

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഓഗസ്റ്റ് 12ന് ഓണം റിലീസ്

ആന്റണി പെരുമ്പാവൂര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ അറിയിച്ചു

Published by

തിരുവനന്തപുരം: കോവിഡ് മൂലം പലതവണ മാറ്റി വെച്ച പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ചിത്രം’മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി പ്രദര്‍ശനത്തിനെത്തും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.  

‘സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന  വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു…’ ആന്റണി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts