ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈറ്റ് നീക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഒഗസ്റ്റ് ഒന്നുമുതല്‍ നീക്കുന്നത്. വാക്‌സിന്‍ എടുത്ത കുവൈറ്റ് താമസവിസയുള്ള വിദേശികള്‍ക്ക് രാജ്യത്തേക്ക് വരാം. കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഫൈസര്‍, അസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയിലേതെങ്കിലുമൊന്ന് സ്വീകരിച്ചവര്‍ക്കാണ് അനുമതി.
വരുന്നവര്‍ വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചിരിക്കണം. ഒന്നരവര്‍ഷമായുണ്ടായിരുന്ന വിലക്കാണ് ഇപ്പോള്‍ കുവൈറ്റ് മന്ത്രിസഭ നീക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് വരുന്ന പ്രവാസികള്‍ക്ക് തീരുമാനം ഗുണകരമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: