തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തെപ്പെട്ട സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയും മീഡിയവണ്‍ ചാനലും തുറന്നപോരില്‍. തനിക്ക് തെറ്റു പറ്റിയെന്നും അതു തിരുത്താന്‍ മീഡിയവണ്‍ ചാനല്‍ അവസരം നല്‍കിയില്ലെന്നുമുള്ള ഐഷയുടെ ആരോപണത്തിന് മറുപടിയുമായി വിവാദപരമായ പരാമര്‍ശം ഉണ്ടായ ചര്‍ച്ച നയിച്ച മാധ്യമപ്രവര്ത്തകന് നിഷാദ് റാവുത്തര്‍ മീഡിയവണ്ണിന്റെ ഫേസ്ബുക്ക് പേജില്‍ രംഗത്തെത്തിയിരുന്നു. ബയോവെപ്പണ്‍ എന്ന പരാമര്‍ശം ഐഷയില്‍ നിന്നുണ്ടായപ്പോള്‍ അതു ബിജെപി പ്രതിനിധി എടുത്തകാട്ടിയപ്പോള്‍ തന്നെ അതിന്റെ ഗുരുതരസ്വഭാവം താന്‍ ഓര്‍മിപ്പിച്ചിരുന്നു എന്നു നിഷാദ്. എന്നാല്‍, ബയോവെപ്പണ്‍ പരാമര്‍ശത്തിന്റെ എല്ലാ റിസ്കും ഏറ്റെടുക്കാന്‍ ഐഷ തയാറാണെന്നായിരുന്നു ചര്‍ച്ചയില്‍ പറഞ്ഞതെന്നും നിഷാദ്.
നിഷാദിന്റെ വിശദീകരണത്തിനു പിന്നാലെ മറുപടി പോസ്റ്റുമായി ഐഷ സുല്‍ത്താനയും രംഗത്തെത്തി. ഏഴാം തീയതി ചാനല്‍ ചര്‍ച്ച കഴിഞ്ഞതിനു ശേഷം എന്റെ വായിന്നു വീണ വാക്കിന്റെ പ്രശ്നം മനസ്സിലാക്കി എട്ടാം തീയതി ‘ശബ്നാ’ എന്ന നിങ്ങളുടെ മാധ്യമത്തിലെ റിപ്പോട്ടറെ കോണ്ടാക്ട് ചെയ്തതാണെന്നും അവര്‍ എന്റെ ഫോണ്‍ എടുത്തിരുന്നില്ലെന്നും ഐഷ. തുടര്‍ന്ന് മാപ്പു പറയാനും വിശദീകരണം നല്‍കാനുമുള്ള അവസരം അപേക്ഷിച്ചിട്ടും കൃത്യസമയത്ത് മീഡിയവണ്‍ തന്നില്ലെന്നും ഐഷ.
ഐഷയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം-
നിഷാദ് സര്: 7 തിയതി ചാനല്‍ ചര്‍ച്ച കഴിഞ്ഞതിനു ശേഷം ഞാന്‍ എന്റെ വായിന്നു വീണ വാക്കിന്റെ പ്രശ്നം മനസ്സിലാക്കി എട്ടാം തിയതി ‘ശബ്നാ’ എന്ന നിങ്ങളുടെ മാധ്യമത്തിലെ റിപ്പോട്ടറെ കോണ്ടാക്ട് ചെയ്തതാണ്, അവര്‍ എന്റെ ഫോണ്‍ എടുത്തിരുന്നില്ല, ഞാന്‍ അവര്‍ക്ക് വാട്ട്സ്ആപ്പില്‍ മെസ്സേജ് അയച്ചു, കണ്ടിട്ടും മറുപടി തന്നില്ല, 7 തിയതി എന്നെ ഇതേ ചര്‍ച്ചയ്ക്ക് വിളിച്ച സഹോദരനെയും ഞാന്‍ വിളിച്ചു, മെസ്സേജും അയച്ചു അവരും എനിക് മറുപടി തന്നില്ല, അത് കാരണം മുമ്പ് എന്നെയും ഷബ്നയെയും കണക്റ്റ് ചെയ്ത് തന്നിരുന്ന ഒരു സെലിബ്രിറ്റിയെ വിളിച്ചു കാര്യങ്ങള്‍ പറഞു, എന്റെ ഈ പ്രശ്നം സീരിയസ്സ് ആണെന്നു മനസ്സിലാക്കി പുള്ളി എനിക്ക് നിങ്ങളുടെ ഈ ചാനലിലെ ഹെഡ്ഡ്ഢിന്റെ നമ്പറാണ് എന്നു പറഞ്ഞു ഒരു നമ്പര്‍ തന്നു, ഞാന്‍ അദ്ദേഹത്തെ വിളിച്ചു നടന്ന കാര്യം പറഞ്ഞു, അദ്ദേഹം നിഷാദ് നെ വിളിച്ചിട്ട് എന്നെ വിളിക്കാമെന്നു പറഞ്ഞു, പിന്നിട് അദ്ദേഹം വിളിച്ച് പറഞത് ഇങ്ങിനെ: ഐഷാ ഞാനി ചാനലില്‍ നേരത്തെ ഉണ്ടായിരുന്നതാണ് ഇപ്പോ ഇല്ലാ, പക്ഷേ നിഷാദ് എന്റെ ഫ്രണ്ട് ആണ്, നിഷാദുമായി സംസാരിച്ചു, പക്ഷേ അവരത് എടുക്കാന്‍ തെയ്യറല്ല എന്ന് പറഞ്ഞു കാരണം ഐഷാ ലക്ഷദ്വീപ്ന്റ പ്രതിനിദി അല്ലാന്നാണ് പറയുന്നത്, കൂടാതെ അവര്‍ക്ക് ഐഷയോട് വേറൊരു കാര്യത്തില്‍ കൂടി ദേഷ്യം പ്രകടിപ്പിച്ചു, അത് മറ്റൊന്നുമല്ല ആ ചാനലിന് ലക്ഷദ്വീപിലെ അഗതി ദ്വീപിലെ പഞ്ചായത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കൊടുത്തപ്പോള്‍ ഐഷാ ആ പഞ്ചായത്തില്‍ ഇടപെട്ട് മറ്റ് ചാനലിന് കൂടി വാങ്ങി കൊടുത്തത് അവര്‍ക്ക് ഇഷ്ടമായില്ല…
ഞാന്‍: സര് ഈ അവസരത്തില്‍ ആണോ സര് ഇത് അവര്‍ പറയേണ്ടത്, ആ സര്‍ട്ടിഫികറ്റസ്സ് മറ്റ് ചാനലിനും ആകാശപെട്ടതല്ലെ? അതില്‍ ഞാന്‍ ചെയ്ത തെറ്റ് എന്താണ്?
സര്: എനിക് മനസിലാവും ഞാന്‍ ഒന്ന് അവരെ വിളിച്ച് ഒന്നൂടെ പറയട്ടെ (അത് കഴിഞ്ഞ് എന്നെ വീണ്ടൂം ആ സര് വിളിച്ചു, നിഷാദിനോട് സംസാരിച്ചിട്ടുണ്ടെന്നും, നിഷാദ് പറഞ്ഞു ഒരു വീഡിയോ എടുത്ത് അയക്ക്, നിഷാദ് ടെലികാസ്റ്റ് ചെയ്യാമെന്നും ആ സാറിന് വാക്ക് കൊടുത്തിട്ടുണ്ടെന്ന്, ഞാന്‍ അത് പ്രകാരം വീഡിയോ ചെയ്ത് അയച്ച് കൊടുത്തു, ആ സാര്‍ അപ്പോ തന്നെ നിഷാദിനും അയച്ച് കൊടുത്തു, എട്ടാം തിയത്തിയാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്, ഒമ്പതാം തിയതിയും ഞാന്‍ ഇവര്‍ ടെലികാസ്റ്റ് ചെയ്യും എന്നു വിചാരിച്ച് വൈറ്റ് ചെയ്തിരുന്നു അന്നും ചെയ്തില്ല, ടെലികാസ്റ്റ് ചെയ്യാന്‍ ലേറ്റ് ആയി വന്നപ്പോള്‍ ഞാന്‍ നിഷാദ്ന്റ നമ്പര്‍ മറ്റൊരു ചാനലിലെ റിപോട്ടറിന്റെ കയ്യിന്ന് വാങ്ങി വിളിച്ച് നോക്കി, എടുത്തില്ല, പിന്നിട് ഞാന്‍ സുനിതാ ദേവദാസിനേ കോണ്ടാക്ട് ചെയിത് കൊണ്ട് ആ വീഡിയോ ടെലികാസ്റ്റ് ചെയ്യിച്ചു, (അതും ഒമ്പതാം തിയതി വൈക്കുനേരം)… എന്റെ പേരില്‍ F.IR ഇട്ടെന്നറിഞ്ഞ ഉടനേ ഈ ചാനല്‍ ഞാന്‍ എട്ടാം തിയതിയും ഒമ്പതാം തിയതിയും ആയി കൊടുത്ത ഫേസ് ബുക്ക് പോസ്റ്റും വീഡിയോയും പതിനൊന്നാം തിയതിയാണ് ഈ ചാനല്‍ ടെലികാസ്റ്റ് ചെയ്തത്… ഇതല്ലേ നിഷാദ് സത്യം… ടെലികാസ്റ്റ് ചെയ്ത നിങ്ങളുടെ ചാനലിന്റെ ഡേറ്റ് നോക്കുമ്പോള്‍ മനസിലാവും ആ സത്യം… പത്തും പതിനൊന്നും ഡേറ്റുകളില്‍ ആണ് നിങ്ങളത് ടെലികാസ്റ്റ് ചെയ്തത് ?? പിന്നേ ഞാന്‍ കുപ്രചരണം നടത്തുന്നു എന്നത് വെറും തെറ്റായ വാക്കുകള്‍ അല്ലേ ബ്രദര്‍…?? നിങ്ങളുടെ ചാനല്‍ ലക്ഷദ്വീപിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട് ജനങ്ങളുടെ പ്രശ്നങ്ങലക്കൊപ്പം നിന്നിട്ടുണ്ട് അതിനെ എല്ലാം വളരെ നല്ല രീതിയില്‍ ബഹുമാനിച്ചു കൊണ്ട് തന്നെ ഞാന്‍ പറയുവാണ്…
എനിക്കൊരു പ്രശ്നം വന്നപ്പോള്‍ ഞാന്‍ തിരുത്താനൊരു അവസരം ചോദിച്ചപ്പോള്‍ നിങ്ങള്‍ അന്ന് എന്റെ കൂടെ നിന്നില്ല എന്നത് പകല്‍ പൊലെ സത്യമാണ് ബ്രദര്‍ നിഷാദ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: