ആലപ്പുഴ: ആരോഗ്യ മേഖലയിലുണ്ടാകുന്ന ആക്രമങ്ങള്‍ക്കെതിരെ 18 ന് ഐഎംയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 35, 000 ഡോക്ടര്രുള്പ്പടെ നാല് ലക്ഷം ഡോക്ടറന്മാര് അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ഐഎംഎ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മാവേലിക്കരയില്‍ പോലീസുദ്യോഗസ്ഥ്ന് ഡോക്ടറുടെ കരണത്തടിക്കുകയും, അക്രമിക്കുകയും ചെയ്തിട്ട് അറസ്റ്റ് ചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മൂന്ന് ജാമ്യമില്ലാ കുറ്റം ചെയ്തയാളെ സംരക്ഷിക്കുകയാണെന്ന് ഐഎംഎ ജില്ലാ ചെയര്മാന് ഡോ: ആര്.മദനമോഹനന്‍ നായര്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ: എ.പി.മുഹമ്മദ്, കെജിഎംഎയുടെ ഡോ: ഹരിപ്രസാദ്,ഡോ:എന്‍.അരുണ്‍, ഡോ: മനീഷ് നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍പറഞ്ഞു.
മെയ് 14ന് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ കൈയേറ്റം ചെയ്തയാളെ 18ലെ പ്രതിഷേധത്തിന് ശേഷവും പ്രശ്ന പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ ജില്ലാതലപണിമുടക്കുള്പ്പടെയുള്ളശക്തമായ സമരമാര്‍ഗ്ഗത്തിലേക്ക് തിരിയേണ്ടി വരുമെന്നും ഐഎംഎ നേതാക്കള്‍ മുന്നറിയിപ്പ്നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: