Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭീകരതയ്‌ക്ക് കുടപിടിക്കുന്ന മാധ്യമപ്രവര്‍ത്തനം

ഹാഥ്‌രസ് സംഭവത്തെ തുടര്‍ന്ന് കാപ്പന്‍ അവിടേക്ക് പോയത് പോപ്പുലര്‍ ഫ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാപ്പന്റെ അക്കൗണ്ടിലേക്ക് സംഘടന വന്‍ തുക നിക്ഷേപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. കാപ്പന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സികളാണ്. ശിക്ഷിക്കേണ്ടത് കോടതിയും. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ഇതിന് തടസ്സം നില്‍ക്കുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 17, 2021, 05:00 am IST
in Editorial

പോപ്പുലര്‍ ഫ്രണ്ട് ഭീകരനായ സിദ്ദിഖ് കാപ്പനും കൂട്ടാളികള്‍ക്കുമെതിരെ യുപി പോലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങളിലൊന്ന് മഥുര കോടതി റദ്ദാക്കിയത് ചില മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്‌രസിലേക്കു പോകുംവഴി പിടിയിലായ കാപ്പനെയും മറ്റു മൂന്നു പേരെയും സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനുള്ള വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കേസെടുത്ത് ആറുമാസത്തിനകം ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കണമെന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ഈ വകുപ്പ് നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തിയത്. ഇത് വലിയ സംഭവമായി ചിത്രീകരിക്കുന്ന ചില മാധ്യമങ്ങള്‍ കാപ്പനെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു എന്ന മട്ടിലാണ് വാര്‍ത്തകള്‍ നല്‍കുന്നത്. അതേസമയം കാപ്പന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള മറ്റ് വകുപ്പുകള്‍ നിലനില്‍ക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണ്. രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തല്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ഭീകര പ്രവര്‍ത്തനത്തിന് പണം സമാഹരിക്കല്‍, കമ്പ്യൂട്ടറിലെ രേഖകള്‍ നശിപ്പിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നിലനില്‍ക്കും. ഈ വിവരങ്ങളൊക്കെ കാപ്പന്റെ രക്ഷകരായ മാധ്യമങ്ങള്‍ മുക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ദേശദ്രോഹത്തിനെതിരായ വകുപ്പും, ഭീകരപ്രവര്‍ത്തനം തടയുന്ന യുഎപിഎ നിയമപ്രകാരമുള്ള വകുപ്പുകളും നിലനില്‍ക്കെ കാപ്പന് നിരപരാധിയുടെയും ഇരയുടെയും പരിവേഷം നല്‍കി അവതരിപ്പിക്കുന്നതിനു പിന്നില്‍ മാധ്യമങ്ങളുടെ ജിഹാദി കണക്ഷനാണുള്ളത്. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്റെ റോളിലായിരുന്ന കാപ്പന്‍  ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് താമസിച്ചത്. ഈ സംഘടനയുടെ ചുമതലയുണ്ടായിരുന്നതായും പറയപ്പെടുന്നു. ഹാഥ്‌രസ് സംഭവത്തെ തുടര്‍ന്ന് കാപ്പന്‍ അവിടേക്ക് പോയത്  പോപ്പുലര്‍ ഫ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാപ്പന്റെ അക്കൗണ്ടിലേക്ക് സംഘടന വന്‍ തുക നിക്ഷേപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. റിപ്പോര്‍ട്ടിങ്ങിനെന്ന വ്യാജേന ഹാഥ്‌രസിലേക്കു പോയ കാപ്പന്റെയും കൂട്ടരുടെയും ഗൂഢലക്ഷ്യം അവിടെ കലാപമുണ്ടാക്കലായിരുന്നുവെന്നാണ് പോലീസ് ആരോപിക്കുന്നത്. 5000 പേജു വരുന്ന കുറ്റപത്രത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതൊക്കെ കോടതിയുടെ പരിഗണനയിലാണ്. കാപ്പനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇതുവരെ അയാള്‍ക്ക് ഒരു കോടതിയില്‍നിന്നും ജാമ്യം ലഭിച്ചിട്ടില്ല. കാപ്പനെ ജാമ്യത്തിലിറക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചവരാണ് ഇപ്പോള്‍ അയാള്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനെ വളച്ചൊടിക്കുന്നത്.  

ഇസ്ലാമിക ഭീകരരില്‍ പലരും മനുഷ്യാവകാശ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമായി ആള്‍മാറാട്ടം നടത്തുന്നതുപോലെയാണ് കാപ്പന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖംമൂടി അണിഞ്ഞിരിക്കുന്നത്. ഇക്കാര്യം മറച്ചുപിടിച്ച് ഇയാള്‍ക്കു പിന്തുണയുമായി പത്രപ്രവര്‍ത്തക സംഘടന രംഗത്തുവന്നത് അടുത്തിടെ വലിയ വിവാദത്തിനിടയാക്കിയിരുന്നു. പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട സംഘടന ഒരു ഇസ്ലാമിക ഭീകരനെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധവും അമര്‍ഷവുമുണ്ട്. ഇതു വകവയ്‌ക്കാതെ സംഘടനയുടെ ചില നേതാക്കള്‍ കാപ്പന്‍ ബ്രിഗേഡുകളായി മാറിയിരിക്കുകയാണ്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കോടികളൊഴുക്കുന്ന സംഘടനയില്‍ അംഗമായ ഒരാളെ രക്ഷിക്കാന്‍ ഇക്കൂട്ടര്‍ രംഗത്തിറങ്ങുന്നതിനു പിന്നിലെ പ്രേരണ മറ്റു ചിലതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കാപ്പന്റെ രാഷ്‌ട്രീയ പശ്ചാത്തലവും സംഘടനാ ബന്ധവും മറച്ചുവച്ച് അയാളുടെ ഭാര്യയെ കണ്ണീര്‍ കഥകളുമായി രംഗത്തിറക്കുന്നതിനു പിന്നിലും ചില മാധ്യമപ്രവര്‍ത്തകരുടെ ഗൂഢാലോചനയാണുള്ളത്. ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസിലും, അഫ്ഗാനിലെ ഐഎസ് വിധവകളുടെ കാര്യത്തിലും ഇതേ ഗൂഢാലോചന പ്രവര്‍ത്തിക്കുന്നതു കാണാം.  ജിഹാദികളെ തുറന്നു പിന്തുണയ്‌ക്കുന്ന ഒരു ഭരണകൂടം കേരളത്തിലുള്ളത് ഇതിനൊക്കെ അനുകൂലമായ അന്തരീക്ഷമൊരുക്കുന്നു. കാപ്പന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സികളാണ്. ശിക്ഷിക്കേണ്ടത് കോടതിയും. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ഇതിന് തടസ്സം നില്‍ക്കുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

Tags: terrorismമാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും യുഎസും : ‘വജ്ര പ്രഹാർ’ സൈനിക അഭ്യാസം തീവ്രവാദികൾക്കുള്ള മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.