ന്യൂദല്‍ഹി: കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിലെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തു. മേയ് 31നാണ് മനീഷിനെ ബംഗളൂരുവില്‍ വെച്ച് ചോദ്യം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.കോണ്‍ഗ്രസ് തയ്യാറാക്കിയ ടൂള്‍ കിറ്റ് പുറത്തുവിട്ട ബിജെപി വക്താവ് സമ്പിത് പാത്രയ്ക്കെതിരെ ട്വിറ്റര്‍ നടപടി എടുത്ത സംഭവം വിവാദമായിരുന്നു.
സമ്പിതിന്റെ ട്വീറ്റില്‍ വ്യാജസൃഷ്ടി എന്ന ലേബലൊട്ടിച്ച ട്വിറ്റര്‍ നടപടിയെപ്പറ്റിയും പോലീസ് ചോദിച്ചറിഞ്ഞു. അതിനിടെ ട്വിറ്റര്‍ ഇന്ത്യ എംഡിയെന്ന് അവകാശപ്പെട്ട മനീഷ് മഹേശ്വരി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന പോലീസ് മുന്നറിയിപ്പ് ലഭിച്ചതോടെ താന്‍ എംഡിയല്ലെന്നും സെയില്‍സ് ഹെഡ് മാത്രമാണെന്നും വെളിപ്പെടുത്തിയതും ശ്രദ്ധേയമായി. ഉത്തരവാദികളില്ലാതെയാണ് ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനമെന്ന വാദത്തിന് ബലം പകരുന്ന വിവരങ്ങളാണിത്. ട്വിറ്ററിന്റെ നേതൃത്വത്തിലാരെന്നതടക്കമുള്ള ചോദ്യങ്ങളോട് ആരൊക്കെയെന്ന പേരുകള്‍ പോലും മനീഷ് മഹേശ്വരിക്ക് അറിയില്ല എന്നതും പുറത്തുവന്നിട്ടുണ്ട്.
ഇത്രയും ഉത്തരവാദിത്വമില്ലാതെയാണ് ട്വിറ്റര്‍ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വ്യക്തമാകുന്നത്. തന്നെ നിയമിച്ചത് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ ഫോര്‍ ജപ്പാന് വൈസ് പ്രസിഡന്റായ യു സസമോട്ടോ ആണെന്നും മനീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. യു സസമോട്ടോയ്ക്ക് പകരം ഇന്ത്യക്കാരിയായ മായാ ഹരിയാണ് ഒരു വര്‍ഷമായി ഏഷ്യാ-പസഫിക്കിന്റെ ചുമതലയുള്ള ട്വിറ്റര്‍ വൈസ് പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: