ന്യൂദല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള സമയം ദീര്‍ഘിപ്പിച്ചതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാഹുലി അറിവിന് മുന്‍പില്‍ ആര്യഭടനും അരിസ്റ്റോട്ടിലും വരെ തലകുനിക്കുമെന്ന് ഹര്‍ഷ് വര്‍ധന്‍ പരിഹസിച്ചു.
വാക്‌സിനേഷന്‍ കാര്യത്തില്‍ ഇനിയും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസിന്റെ അജണ്ട വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഷീല്‍ഡിന്റെ രണ്ട് വാക്‌സിനുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ച തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ ആറാഴ്ച മുതല്‍ എട്ടാഴ്ച വരെയായിരുന്ന ഇടവേള ഇപ്പോള്‍ 12 മുതല്‍ 16 വരെയാക്കി വര്‍ധിപ്പിച്ചതിനെതിരെ പലരും ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന്റെ ചുവടുപിടിച്ച് രാഹുല്‍ ഗാന്ധിയും കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.
ജനങ്ങള്‍ക്ക് കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ നല്‍കുന്നതിനിടയിലുള്ള സമയം ദീര്‍ഘിപ്പിച്ചത് ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എടുത്തത്. ഡേറ്റ വിശകലനം ചെയ്യുന്നതില്‍ ഇന്ത്യയ്‌ക്ക് സുശക്തമായ സംവിധാനം ഉണ്ട്. ഇതുപോലെ ഒരു വിഷയം രാഷ്‌ട്രീയവല്‍ക്കരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: