ഓച്ചിറ: ഓച്ചിറക്കളി ഇക്കുറിയും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആചാരമായി ഒതുങ്ങി. മിഥുനം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചിറക്കളി. ഇന്നലെ നടന്നതിന് സമാനമായ ചടങ്ങുകള്‍ ഇന്നും തുടരും.
കളി ആശാന്മാരുടെ നേതൃത്വത്തില്‍ അഭ്യാസികള്‍ രാവിലെമുതല്‍ തന്നെ ഓച്ചിറ പടനിലത്തെത്തി. ഇരുകരകളിലുമായി പത്ത് യോദ്ധാക്കളെ പങ്കെടുപ്പിച്ച് കൊവിഡ് പ്രതിരോധ നിയമം പാലിച്ചായിരുന്നു പടവെട്ടല്‍. രാവിലെ എട്ടിന് പടനിലത്ത് ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ. എ. ശ്രീധരന്‍പിള്ള പതാകയുയര്‍ത്തിയായിരുന്നു തുടക്കം.
ഉച്ചയ്ക്ക് 12ന് പരബ്രഹ്മഭൂമിയില്‍ ശംഖനാദം മുഴക്കി. തുടര്‍ന്ന് ക്ഷേത്രം ഭരണസമിതി സെക്രട്ടറി കളരിക്കല്‍ ജയപ്രകാശ് പടത്തലവന്മാര്ക്ക് ധ്വജം കൈമാറി. ആചാരം മാത്രമായി കര ഘോഷയാത്രയുമുണ്ടായിരുന്നു. സി.ആറ്. മഹേഷ് എംഎല്‍എ, ക്ഷേത്രം ഭാരവാഹികളായ ആര്.ജി. പത്മനാഭന്, വിമല്‍ ഡാനി, എസ്. ശശിധരന്‍പിള്ള, കെ. ജയമോഹനന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: