തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിലെ ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ട് കേസ് എടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടംകൂടിയതിനാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്. കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസ്. ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും പങ്കെടുത്തവരുടെ എണ്ണം കൂടുതലായിരുന്നുവെന്നും പൊലീസ് പറയുന്നു. ബുധനാഴ്ച രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങിലാണ് കണ്ണൂരില്‍നിന്നുള്ള എംപിയായ കെ സുധാകരന്‍ അധ്യക്ഷനായി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: