ന്യൂദല്‍ഹി: പാഞ്ചജന്യം ഭാരതം, പ്രവാസി സെല്‍ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു.സനാതന ധര്‍മ്മങ്ങളുടെയും മൂല്യങ്ങളുടെയും സംരക്ഷണം, ഹൈന്ദവ ഏകീകരണം എന്നിവ ലക്ഷ്യമാക്കി 2020 ല്‍ പ്രവര്‍ത്തനം ആരംഭിച്ച പാഞ്ചജന്യം ഭാരതത്തിന്റെ ആഭിമുഖ്യത്തില്‍ 17 രാജ്യങ്ങളിലെ പ്രതിനിധികളുടെ യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നാണ് അഡ്ഹോക് കമ്മറ്റി രൂപീകരിച്ചത്.
വി.കെ. ജയറാം, കുവൈറ്റ് (പ്രസിഡന്റ്), രഞ്ജിത് രാധാകൃഷ്ണന്, ഓസ്ട്രേലിയ (സെക്രട്ടറി), ഐശ്വര്യാ അരവിന്ദ്,മലേഷ്യാ, റോഷന്, ഓസ്ട്രേലിയ, ജിനീഷ് ,കുവൈറ്റ് എന്നിവര്‍ അംഗങ്ങള്‍ ആയ ഭരണസമിതിയാണ് നിലവില്‍ വന്നത്. നാഷണല്‍ വൈസ് ചെയര്മാന് ആര്.ആര്. ഡല്‍ഹി അദ്ധ്യക്ഷനായി. പത്മശ്രീ’ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രകാശന് ഗുരുക്കള്‍, കെ.പി. മണിലാല്‍, ഡോ. ഇ.എം.ജി. നായര്‍, ഡോ. എം.വി. നടേശന്, നാഷണല്‍ ചെയര്‍പേഴ്സണ്‍ ഡോ. ശോഭാറാണി, ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ കല്ലേത്ത്, വൈസ് ചെയര്മാന്മാരായ എ. നന്ദകുമാര്‍, എ. അശോക് കുമാര്‍, എം.കെ.ശശിയപ്പന്‍, എന്നിവര്‍ സംസാരിച്ചു. എഴുപതു രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് യോഗം അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: