Categories: Alappuzha

ആലപ്പുഴയിൽ കുളമ്പ് രോഗം പടരുന്നു; ഇതുവരെ ചത്തത് 193 കന്നുകാലികള്‍, രോഗം കൂടുതലുള്ള പ്രദേശങ്ങളിൽ ഡോക്ടർമാരടങ്ങുന്ന പ്രത്യേക സംഘം

Published by

ആലപ്പുഴ: ജില്ലയില്‍ കുളമ്പുരോഗം ബാധിച്ച് ചത്തത് 193 കാലികളെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. 2963 കാലികള്‍ക്ക് രോഗം ബാധിച്ചു. 51 ഗ്രാമപഞ്ചായത്തുകളിലായി 6,140 കന്നുകാലികള്‍ക്ക് കുളമ്പുരോഗത്തിനെതിരായ കുത്തിവയ്പ് നല്‍കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഏ.ജി. ജിയോ പറഞ്ഞു. 

കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലും സമീപത്തെ 13 പഞ്ചായത്തുകളിലുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ റിങ് വാക്സിനേഷന്‍ നടത്തിയത്. 140 സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് ബാധിതരായ ക്ഷീരകര്‍ഷകരുടെ വീടുകളില്‍ ഡോക്ടര്‍മാരും ജീവനക്കാരും പിപിഇ.കിറ്റ് ധരിച്ചെത്തി പ്രതിരോധ കുത്തിവയ്പും ചികിത്സയും നടത്തുന്നുണ്ട്.

രോഗം കൂടുതലായുള്ള അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളില്‍ ചികിത്സക്കായി ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. തകഴി, തലവടി എന്നിവിടങ്ങളില്‍ മൊബൈല്‍ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. കുളമ്പുരോഗം ബാധിച്ച പഞ്ചായത്തുകളിലെല്ലാം മരുന്നുകളും അണുനാശിനികളും മൃഗസംരക്ഷണ വകുപ്പില്‍ നിന്നു ലഭ്യമാക്കി. പഞ്ചായത്തുകളിലെല്ലാം 5000 രൂപയ്‌ക്കുളള മരുന്നുകള്‍ കൂടി വാങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്.

രാത്രികാല അടിയന്തര വെറ്ററിനറി സേവനത്തിനായി കുളമ്പുരോഗം കൂടുതലായിട്ടുള്ള ചെങ്ങന്നൂര്‍, അമ്പലപ്പുഴ, വെളിയനാട് ബ്ലോക്കുകളില്‍ മൂന്നു ഡോക്ടര്‍മാരെ നിയമിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by