ജറുസലേം: ബുധനാഴ്ച പുലര്‍ച്ചെ ഗാസ മുനമ്പില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍ വ്യോമസേന. തെക്കന്‍ ഇസ്രയേലിലേക്ക് പലസ്തീനിയന്‍ പ്രദേശത്തുനിന്ന് ഭീകരര്‍ ബലൂണ്‍ ബോംബ് പ്രയോഗിച്ചതോടെയായിരുന്നു ആക്രമണമെന്ന് സുരക്ഷാ സേനയും ദൃക്സാക്ഷികളും പറയുന്നു. മെയ് 21ന് അവസനിച്ച 11 ദിവസം നീണ്ട സംഘര്‍ഷത്തിനുശേഷമുള്ള ആദ്യ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. 11 ദിവസത്തെ ആക്രമണങ്ങള്‍ക്കിടയില്‍ ഇസ്രയേലില്‍ 13 പേരും ഗാസയില്‍ 260 പേരും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
ഖാന് യൂനസിലെ തെക്കന്‍ ഗാസ നഗരത്തിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ബുധനാഴ്ചത്തെ ആക്രമണം. ബലൂണ്‍ ബോംബുകള്‍ക്ക് മറുപുടിയായി ഹമാസിന്റെ സൈനിക താവളങ്ങള്‍ പോര്‍വിമാനങ്ങള്‍ ആക്രമിച്ചുവെന്ന് ഇസ്രയേലിന്റെ പ്രതിരോധ സേന അറിയിച്ചു. ഭീകരരുടെ താവളങ്ങളും സംവിധാനങ്ങളുമാണ് ഉന്നമിട്ടതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മെയില്‍ ഗാസയില്‍ നടന്ന ആക്രമണത്തില്‍ ആയിരത്തോളം കെട്ടിടങ്ങളും ഓഫിസുകളും കടകളും തകര്‍ന്നിരുന്നു.
ഇസ്രയേലില്‍ പുതിയ സഖ്യ സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേറ്റത്തിന് ശേഷം ഗാസയ്ക്കെതിരെ നടത്തിയ ആദ്യ ആക്രമണംകൂടിയാണ് ബുധനാഴ്ച രാവിലെത്തേത്. ഹമാസ് അയച്ച ബലൂണ്‍ ബോംബുകള്‍ കാരണം തെക്കന്‍ ഇസ്രയേലില്‍ 20-ഓളം ഇടങ്ങളില്‍ തീപിടിത്തമുണ്ടായതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: