ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപിയെക്കാളും ശിവസേനയെക്കാളും ദുര്‍ബലമെന്നും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തനിച്ച് മത്സരിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അതവാലെ. മഹാ വികാസ് അഘാടി സഖ്യത്തിനൊപ്പം ചേരാതെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ നാന പടോളെ സൂചിപ്പിക്കുന്നതിനിടെയാണ് അതവാലെയുടെ രാഷ്ട്രീയ ഉപദേശം.
’42 കോണ്‍ഗ്രസ് എംഎല്‍എമാരുടെ സഹായത്തോടെയാണ് മഹാ വികാസ് അഘാടി സര്‍ക്കാര്‍ രൂപീകരിച്ചത്. രണ്ടോ, രണ്ടരയോ വര്‍ഷത്തേക്ക് മുഖ്യമന്ത്രിപദം കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്ന കാര്യം നാന പടോളെ ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും നേരിട്ട് സംസാരിക്കണം. അത് നടന്നില്ലെങ്കില്‍ അവര്‍(കോണ്‍ഗ്രസ്) സഖ്യമുപേക്ഷിക്കണം’.- രാംദാസ് അതവാലെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കോണ്‍ഗ്രസിന് എന്‍സിപിയെക്കാളും ശിവസേനയെക്കാളും ശക്തി കുറവാണെന്ന് ചൂണ്ടിക്കാട്ടിയ രാംദാസ് അതവാലെ ഒറ്റയ്ക്ക് മത്സരിക്കുന്നത് നേട്ടമുണ്ടാക്കില്ലെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: