ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)ക്കെതിരെ ശക്തമായ നടപടിയുമായി ആദായ നികുതി(ഐടി) വകുപ്പ്. സംഘടനയുടെ 80ജി രജിസ്ട്രേഷന് റദ്ദാക്കി. ഒരു സമുദായത്തെ മാത്രം ഗുണഭോക്താക്കളായി പരിഗണിച്ച് ആദായ നികുതി നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും സത്പേരും ‘തകര്‍ക്കാന്‍’ സംഘടന പ്രവര്‍ത്തിക്കുന്നുവെന്ന് ആദായനികുതി വകുപ്പ് പറയുന്നു.
പിഎഫ്ഐ ഒരു പ്രത്യേക മതസമൂഹത്തെ മാത്രം ഗുണഭോക്തക്കാളായി കാണുന്നുവെന്ന് ആദായനികുതി വകുപ്പിന്റ ഔദ്യോഗിക ഉത്തരവിലുണ്ട്. ഇത് 1961-ലെ ഐടി ആക്ട് 13(1)(ബി)യുടെ ലംഘനമാണ്. ഐടി നിയമം 12എഎ(4)എയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. 2013-14 മുതല്‍ 2020-21 വരെ സംഘടന സ്ഥിരമായി ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചിരുന്നു.
അതുകൊണ്ടുതന്നെ 80ജിയുടെ ആനുകൂല്യം ലഭിച്ചിരുന്നു. പ്രധാന ഉദ്ദേശലക്ഷ്യങ്ങളില്‍നിന്ന് വഴിമാറിയതാണ് നടപടിയിലേക്ക് നയിച്ചത്. ഐടി നിയമത്തിലെ u/s 12AA(3) പ്രകാരമാണ് നടപടി. 2016-17 മുതല്‍ നടപടിക്ക് പ്രബല്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: