Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഈ തണലിന് കാല്‍ നൂറ്റാണ്ട്; ശ്രീസത്യസായി ഓര്‍ഫണേജ് ട്രസ്റ്റ് രജത ജൂബിലി 17 ന്

കേരളത്തിലെ എല്ലാ ജില്ലകളിലും ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്

ശിവാ കൈലാസ് by ശിവാ കൈലാസ്
Jun 15, 2021, 07:37 pm IST
in Article

ശ്രീസത്യസായി ഓര്‍ഫണേജ് ട്രസ്റ്റ് കേരള എന്ന നന്മമരം നാടിന് തണലായിട്ട് 25 വര്‍ഷം. നിരാലംബരുടെ അരികില്‍ ക്ഷണിക്കാതെ എത്തുന്ന അതിഥിയായി, സഹജീവികളുടെ കണ്ണീരൊപ്പാന്‍ സ്വന്തം കൈകള്‍ നീട്ടുന്ന കെ.എന്‍ ആനന്ദകുമാറും ഒരുകൂട്ടം പ്രവര്‍ത്തകരും1996 ജൂണ്‍ 17ന് തുറന്നിട്ട മഹാപ്രസ്ഥാനം.  

കെ.എന്‍ ആനന്ദകുമാറും സംഘവും പുട്ടപര്‍ത്തിയില്‍ പോയി ഭഗവാന്‍ സത്യസായി ബാബയുടെ അനുഗ്രഹവും, അനുവാദവും വാങ്ങിയ ശേഷം, എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വച്ച് ജസ്റ്റിസ് ചന്ദ്രശേഖരമേനോനാണ് ട്രസ്റ്റിന്റെ അനൗണ്‍സ്‌മെന്റ് നടത്തിയത്. ട്രസ്റ്റിന്റെ ആദ്യ യോഗം 1996 ജൂണ്‍ 17 ന്  കേരളത്തിലെ വിവിധ തലങ്ങളിലെ പ്രമുഖരായിട്ടുള്ളവരും സേവന സന്നദ്ധരായിട്ടുള്ള 21 ആളുകളെയും സംഘടിപ്പിച്ചു കൊണ്ട് നടന്നു. ട്രസ്റ്റിന്റെ ഫൗണ്ടര്‍ ചെയര്‍മാനും ആയുഷ്‌കാല ചെയര്‍മാനുമായി ജസ്റ്റിസ് ടി.ചന്ദ്രശേഖരമേനോനേയും, ട്രസ്റ്റിന്റെ ഫൗണ്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി കെ.എന്‍ ആനന്ദകുമാറിനേയും തീരുമാനിച്ചു. 1200 രൂപ വാടക കെട്ടിടത്തില്‍ കവടിയാര്‍ ഗാര്‍ഡന്‍സില്‍ അഞ്ച് അനാഥ കുട്ടികളേയും കൊണ്ട് ആരംഭിച്ച പ്രസ്ഥാനം ഇന്ന് ഏകദേശം 117 പദ്ധതികളും 200 പ്രോജക്ടുകളും 246 ജീവനക്കാരും,ആയിരത്തിലധികം അന്തേവാസികളുമായി കേരളത്തിലെ ഏറ്റവും വലിയ എന്‍ജിഒ ആയി ജൈത്രയാത്ര തുടരുന്നു.  

കേരളത്തിലെ എല്ലാ ജില്ലകളിലും ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മിക്കവാറും എല്ലാ ജില്ലയിലും ട്രസ്റ്റിന്റെ ജില്ലാ ഓഫീസും റീജണല്‍ ഓഫീസും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ശ്രീ സത്യസായി ഓര്‍ഫനേജിന് ഏറെ അഭിമാനമായി എടുത്തു പറയാവുന്ന കാര്യമാണ് നാല്‍പ്പത്തിനാലായിരം രൂപ ബാങ്കിലുള്ളപ്പോള്‍ നൂറ് കോടി രൂപയുടെ സായിഗ്രാമം പദ്ധതി പ്രഖ്യാപിക്കുന്നത്. സുനില്‍ ഗവാസ്‌ക്കര്‍ തറക്കല്ലിട്ട സായി ഗ്രാമം പതിനൊന്ന് വര്‍ഷം കൊണ്ട് തോന്നയ്‌ക്കലില്‍ ഇരുപത്തഞ്ച് ഏക്കര്‍ സ്ഥലത്ത് നൂറു കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി മുന്നേറുന്നു. അറുപത്തിമൂന്നോളം പദ്ധതികള്‍ സായിഗ്രാമത്തിലുണ്ട്. മണ്‍പാത്രങ്ങളുടെ നിര്‍മ്മാണം, കൈത്തറി ഉല്പന്നങ്ങളുടെ നിര്‍മ്മാണം, മുള കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മ്മാണം എന്നിങ്ങനെ പരമ്പരാഗതമായ രീതിയില്‍ ചെയ്തിരുന്ന എല്ലാം തന്നെ സായിഗ്രാമത്തിലുണ്ട്. ഇത്തരം വസ്തുക്കളുടെ നിര്‍മ്മാണം കാണുവാനും അനുഭവിച്ചറിയുവാനും നിരവധി കുട്ടികളാണ് സായി ഗ്രാമത്തിലെത്തുന്നത്.  

വിദ്യാഭ്യാസ മേഖലയിലും വളരെ നൂതനമായ രീതിയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുവാനും സായി ട്രസ്റ്റിന് കഴിഞ്ഞു. മോണ്ടിസോറി മുതല്‍ ഐഎഎസ് അക്കാദമി വരെ സായി ഗ്രാമത്തിലുണ്ട്. ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്ന ശ്രീ സത്യസായി വിദ്യാമന്ദിര്‍ ഇവിടെ സൗജന്യമായാണ് വിദ്യാഭ്യാസം നല്‍കുന്നത്. സ്‌കൂള്‍ യൂണിഫോം, നോട്ട് ബുക്ക്, പുസ്തകങ്ങള്‍ തുടങ്ങിയവയും സൗജന്യമാണ്. ഇതു മാത്രമല്ല സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പാലും മറ്റ് പോക്ഷകാഹാരവും സൗജന്യമായി നല്‍കുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സായിഗ്രാമത്തില്‍ സായിസ്പര്‍ശ് സൗജന്യ ഓട്ടിസം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നു. ഒക്കുപേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, അക്യുപങ്ചര്‍ തുടങ്ങിയവയും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിന് പുറമേ നല്‍കുന്നുണ്ട്. അതുപോലെ തന്നെ ഇവരുടെ അമ്മമാര്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനവും സായിഗ്രാമത്തില്‍ നല്‍കി വരുന്നു.  

‘കോളേജ് വിദ്യാഭ്യാസ മേഖലയിലും സായിഗ്രാമത്തിന്റെ പങ്ക് വളരെ വലുതാണ്. 2018 ജൂലൈ 2 – ന് ശ്രീ സത്യസായി ആര്‍ട്ട്‌സ് & സയന്‍സ് എയ്ഡഡ് കോളേജ് നിലവില്‍ വന്നതിന്റെ ഗവണ്‍മെന്റ് ഓര്‍ഡര്‍ വന്ന ഉടന്‍ തന്നെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ കണ്ട് കോളേജിനുള്ള മാനേജ്‌മെന്റ് സീറ്റുകള്‍ കൂടി മെരിറ്റിലേക്ക് മാറ്റാന്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അതിശയപൂര്‍വ്വം അഭിനന്ദിച്ചു. ഇന്ത്യയില്‍ ആദ്യമായി മാനേജ്‌മെന്റ് സീറ്റ് വേണ്ട എന്നു പറഞ്ഞ ഏക കോളേജ്. കുട്ടികള്‍ക്ക് പഠനത്തോടൊപ്പം കേരളത്തിലെ ഓര്‍മകള്‍ മാത്രമായി കൊണ്ടിരിക്കുന്ന തനത് കലാരൂപങ്ങളുടെ ക്ലാസ്സും നല്‍കി വരുന്നു. കുട്ടികളുടെ മാനസികോല്ലാസം പിരിമുറുക്കങ്ങള്‍ പരിഹരിക്കുവാനും സൈക്കോളജിസ്റ്റിന്റെ സേവനവും ട്രസ്റ്റ് നല്‍കുന്നു. കെ. ജയകുമാര്‍ ഐ.എ.എസ് ആണ് സായി ഗ്രാമത്തിലെ ഐ.എ.എസ് അക്കാഡമിയുടെ ചെയര്‍മാന്‍, തികച്ചും സൗജന്യമായി നല്‍കുന്ന ഈ കോച്ചിംഗ് സെന്ററില്‍ നിന്നും രണ്ട് ബാച്ചിലെ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി. സായി ഗ്രാമത്തിലെ സായിഗണേഷ് ഹാളില്‍ 2000 വിദ്യാര്‍ത്ഥികളുമായി ഡോ. ഏ.പി.ജെ. അബ്ദുള്‍ കലാം സംവദിക്കുകയും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത് ലോകത്തെവിടെയും ഇതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു പ്രസ്ഥാനം കണ്ടിട്ടില്ലായെന്നാണ്.  

ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ സംഭാവനയാണ് സായി ട്രസ്റ്റ് നവജീവനം സൗജന്യ ഡയാലിസിസ് പദ്ധതിയിലൂടെ നടപ്പിലാക്കിയത്. 2005 മേയ് മാസത്തില്‍ ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോ.എ.പി.ജെ അബ്ദുള്‍ കലാം ആണ് കൊച്ചിയില്‍ വച്ച് ട്രസ്റ്റിന്റെ നവജീവനം എന്ന സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്തത്. അന്നുമുതല്‍ ആരംഭിച്ച് ഇന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നു. ഗവണ്‍മെന്റിന്റെ ആറ് ജില്ലാ ആശുപത്രികളില്‍ സായി ട്രസ്റ്റാണ് കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഡയാലിസിസ് നടത്തിവരുന്നത്. ഡയാലിസിസ് ചരിത്രത്തില്‍ വലിയ ഒരു മാറ്റമാണ് സായി ട്രസ്റ്റ് കൊണ്ടുവന്നത്. ആഗസ്റ്റ് പതിനഞ്ച് ആകുമ്പോള്‍ അഞ്ച് ലക്ഷം ഡയാലിസിസുകള്‍ ഒരു രൂപ പോലും വാങ്ങാതെ പാവപ്പെട്ട വൃക്കരോഗികള്‍ക്ക് നല്‍കിയ സംഘടനയായി ട്രസ്റ്റ് മാറുന്നു. ഇതുവരെ നൂറ് കോടി രൂപയാണ് ട്രസ്റ്റ് ഈ പദ്ധതിക്ക് വേണ്ടി ചിലവഴിച്ചത്. ലോകാരോഗ്യ സംഘടന സായി ട്രസ്റ്റിന്റെ ഈ സൗജന്യ ഡയാലിസിസ് പദ്ധതിയില്‍ അത്ഭുതപ്പെട്ടു. മറ്റ് രാജ്യങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കുവാനായി കെ.എന്‍ ആനന്ദകുമാറിനെ ഡല്‍ഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. നാളിതുവരെ ഇരുനൂറ്റി അറുപത്തി ഏഴ് സമൂഹ വിവാഹങ്ങള്‍ സായി ട്രസ്റ്റ് നടത്തിയിട്ടുണ്ട്. വീടുകള്‍ ഇല്ലാത്ത പാവപ്പെട്ട ആളുകള്‍ക്ക് വീടുകള്‍ വച്ചുനല്‍കുന്ന ട്രസ്റ്റിന്റെ പദ്ധതിയാണ് സായിപ്രസാദം. ഈ പദ്ധതിയിലൂടെ ട്രസ്റ്റ് ഇരുന്നൂറ്റി ഇരുപത്തി ഏഴ് വീടുകള്‍ വച്ചു നല്‍കി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായും ട്രസ്റ്റിന്റെ ഈ ഭവന പദ്ധതി വഴി വീടുകള്‍ ഇല്ലാതെ ദുരിതം അനുഭവിച്ച ആളുകള്‍ക്ക് നാളേക്കുള്ള പ്രതീക്ഷ നല്‍കുവാന്‍ കഴിഞ്ഞു. പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ 8 കോടി രൂപാ മുടക്കി സത്യസായിഗ്രാമം എന്ന പേരില്‍ സോളാര്‍ ടൗണ്‍ഷിപ്പ് ഉണ്ടാക്കി.  

ആയുഷ് ഹോസ്പിറ്റല്‍, സോളാര്‍ ടൗണ്‍ഷിപ്പ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, 50000 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, തുടങ്ങി അനുബന്ധ സൗകര്യങ്ങളും അവിടെ ഉണ്ടാക്കി. 20 വര്‍ഷമായി ദുരിതം അനുഭവിച്ച എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സായി ട്രസ്റ്റിന്റെ ബൃഹത് പദ്ധതി ആയിരുന്നു അത്. പക്ഷേ ജില്ലാ ഭരണാധികാരി ആ പദ്ധതിക്ക് തുരങ്കം വച്ച് നശിപ്പിക്കുന്നതില്‍ വേദനയുണ്ടെന്ന് ആനന്ദകുമാര്‍. ഉദ്ഘാടന വേളയില്‍ കുറച്ച് വീടുകളുടെ താക്കോല്‍ ദാനം നടത്തിയ ശേഷം പിന്നീട് ഒരു വീട് പോലും കൊടുക്കാതെ സായി ട്രസ്റ്റിന്റെ 59 വീടുകള്‍ ഇപ്പോള്‍ നശിക്കുകയാണ്. 5 കോടി രൂപയുടെ മുതലാണ് ഒരു ജില്ലാ ഭരണാധികാരി കാരണം നശിക്കുന്നത്. കേരളത്തില്‍ 14 ജില്ലയിലും ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ ദുരന്തം ട്രസ്റ്റിന് ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നം പരിഹരിക്കും എന്ന് ട്രസ്റ്റ് വിശ്വസിക്കുന്നു.

സായി ഗ്രാമത്തിലെ സായിനാരായണാലയത്തില്‍ ഇതുവരെ നാല് കോടിയിലധികം പേരാണ് ഇതുവരെ സൗജന്യമായി ഭക്ഷണം കഴിച്ചത്. സായി ട്രസ്റ്റിന്റെ അക്ഷയ പാത്രമാണ് സായിഗ്രാമത്തിലെ സായി നാരായണാലയം. സായി ഗ്രാമത്തില്‍ എത്തുന്നവര്‍ക്ക് എപ്പോഴും ആഹാരം നല്‍കുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ സത്യസായിബാബ ക്ഷേത്രം സായി ഗ്രാമത്തിലാണ്. മാത്രമല്ല ഷിര്‍ദ്ദി ബാബ ക്ഷേത്രവും, സായി ഗായത്രി ദേവീ ക്ഷേത്രവും, ശിവപാര്‍വ്വതി, ഗണപതി, മുരുകന്‍, അയ്യപ്പന്‍ എന്നീ ദേവഗണങ്ങളും സായി ഗ്രാമത്തിലുണ്ട്. കൂടാതെ ശ്രീ ബുദ്ധ ക്ഷേത്രവും സായി ഗ്രാമത്തിലുണ്ട്. ക്ഷേത്രമുണ്ടെങ്കിലും വഴിപാടുകള്‍ക്ക് രസീതോ ഭണ്ഡാരപെട്ടികളോ സായിഗ്രാമത്തിലില്ല. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സായിഗ്രാമം കൈവരിച്ചു കഴിഞ്ഞു. അരി, പാല്‍, പച്ചക്കറികള്‍ മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയെല്ലാം സായി ഗ്രാമത്തില്‍ തന്നെ ജൈവമായ രീതിയില്‍ ഉല്പാദിപ്പിച്ച് വരുന്നു. സായിഗ്രാമം ഗ്രാമസ്വരാജ് ആദ്യഘട്ടം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം 2018 ജൂലൈ 1ന് കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വ്വഹിച്ചു. സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സോളാര്‍ പാനലുകള്‍ ഇതിനകം സായി ഗ്രാമത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കുവാനായി സായി ട്രസ്റ്റ് ശ്രീ സത്യസായി സൗജന്യ തയ്യല്‍ പരിശീലന കേന്ദ്രം 10 ഇടങ്ങളിലായി നടത്തിവരുന്നു.  

കേരളത്തില്‍ ഏത് തരം പ്രതിസന്ധികള്‍ വന്നാലും കൈത്താങ്ങായി ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് – കേരള മുന്നില്‍ തന്നെയുണ്ട്. ഓഖി, നിപ്പ, പ്രളയം തുടങ്ങി ഇപ്പോള്‍ ലോകത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ കൊവിഡ് എന്ന മഹാമാരി വന്നപ്പോഴും കേരളത്തിന് ജീവകാരുണ്യത്തിന്റെ കുടപിടിച്ച് ആശ്വാസമേകാന്‍ സായി ട്രസ്റ്റ് മുന്നില്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാത്രം 72 പ്രോജക്ടുകള്‍ സായി ട്രസ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു. 108 പദ്ധതികളാണ് ട്രസ്റ്റ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 2019 ഡിസംബര്‍ 30 ന് ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷം ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവാണ് ഉദ്ഘാടനം ചെയ്തത്. 2 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷം 2021 ഡിസംബറില്‍ സമാപിക്കും. ആരോഗ്യ പരിപാലനം, സാധുജന സംരക്ഷണം, രോഗികള്‍ക്കും അവശര്‍ക്കും സാന്ത്വനം എന്നിങ്ങനെ നിരവധി പദ്ധതികള്‍ ഇപ്പോഴും നടപ്പിലാക്കി പാവപ്പെട്ടവര്‍ക്ക് തണലായി മാറുകയാണ് ട്രസ്റ്റിന്റെ ഫൗണ്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എന്‍ ആനന്ദകുമാര്‍ നേതൃത്വം നല്‍കുന്ന ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് – കേരള

ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരളയുടെ സ്ഥാപക ദിനത്തിന്റെ ഉദ്ഘാടനം 17ന് രാവിലെ 10 മണിക്ക് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും

Tags: ശ്രീസത്യസായി ഓര്‍ഫണേജ് ട്രസ്റ്റ്കെ എന്‍ ആനന്ദകുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.