തൃക്കൊടിത്താനം: തൃക്കൊടിത്താനം പഴയ പോലീസ് സ്റ്റേഷനു സമീപത്ത് വിവിധ കേസുകളില്‍ പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ഇഴജന്തുക്കളുടെ സുഖവാസകേന്ദ്രമാകുന്നു. വര്‍ഷങ്ങളായി ഇവിടെ ഇട്ടിരിക്കുന്ന വാഹനങ്ങള്‍ കാടു കയറി മൂടിയ നിലയിലാണ്. ഇത് നാട്ടുകാര്‍ക്ക് തലവേദനയായിരിക്കുകയാണ്. പൊതുവെ വീതി കുറവുള്ള ഈ സ്ഥലത്ത് ഇരുവശവും വാഹനങ്ങള്‍ ഉള്ളതിനാല്‍ റോഡിന്റെ നടുവിലൂടെ ഉള്ള യാത്ര പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നു.
പോലീസ് സ്റ്റേഷന് പഴയ സ്ഥാനത്തു നിന്നും മാറിയിട്ട് മൂന്നു മാസത്തിലേറെയായി. എന്നിട്ടും പിടികൂടിയ വാഹനങ്ങളുടെ കാര്യത്തില്‍ തീരുമാനം ഇല്ല. ഉഗ്രവിഷമുള്ള വിഷപാമ്പുകള്‍ വരെ കാടുകയറി കിടക്കുന്ന വാഹനങ്ങളില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ സമീപത്തെ കടകളിലും, വീടുകളിലും കാണപ്പെടുന്നതായും പറയുന്നു. സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് കയറാനും ഭയമാണ്.
ചില വാഹനങ്ങളില്‍ നിന്ന് മറ്റും വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോകുന്നതായി ആരോപണം ഉണ്ട്. കഞ്ചാവ് കേസ് മുതല്‍ മോഷ്ടിച്ചു കൊണ്ടു വന്ന വാഹനങ്ങള്‍ വരെ ഈ കൂട്ടത്തില്‍ ഉണ്ട്. കോടതിയില്‍ ഹാജ രാക്കിയതിനു ശേഷം ഇവിടെ സൂക്ഷിക്കുന്ന വാഹനങ്ങളും ഉണ്ട്. പുതിയ സ്റ്റേഷന് പരിസരത്തേക്ക് ഈ വാഹനങ്ങള്‍ മാറ്റുകയോ, അല്ലെങ്കില്‍ ലേലം ചെയ്തു മാറ്റുകയോ വേണമെന്നാണ് നാട്ടു കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: