മ്യൂണിക്ക്: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സ് ഇന്ന് ജര്‍മനിയെ നേരിടാനിരിക്കെ, ഫ്രാന്‍സ് ടീമിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന വിധത്തില്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിരൂദ്ദും തമ്മിലുള്ള തര്‍ക്കം പരസ്യമായി. ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ഗ്രൂപ്പ് എഫ് മത്സരം ഇന്ന് രാത്രി 12.30 ന്് മ്യൂണിക്കില്‍ നടക്കും.
കഴിഞ്ഞ ദിവസം ബള്‍ഗേറിയക്കെതിരായ സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സ് വിജയിച്ചതോടെയാണ് തകര്‍ക്കം തുടങ്ങിയത്. തനിക്ക് അര്‍ഹമായ സേവനം ലഭിക്കുന്നില്ലെന്ന് മത്സരശേഷം ജിറൂദ്ദ് പറഞ്ഞു. എംബാപ്പെയാണ് അതിന് പിന്നിലെന്നാണ് ജിരൂദിന്റെ ആക്ഷേപം.
മത്സരത്തില്‍ കരീം ബെന്‍സേമയ്ക്ക് പകരക്കാരനായി ഇറങ്ങിയ ജിരൂദ്ദ്്് രണ്ട് ഗോളുകള്‍ നേടി. ആദ്യ ഗോള്‍ അടിച്ചപ്പോള്‍ ഭൂരിഭാഗം സഹതാരങ്ങളും ജിരൂദി ന് അടുത്തേക്ക് ഓടിയെത്തി ആഘോഷം പങ്കിട്ടു. എന്നാല്‍ എംബാപ്പെ എതിര് ദിശയിലേക്ക് നടന്നുപോകുകയാണ് ചെയ്തത്്.
ജിരൂദ്ദിന്റെ പരാമര്‍ശം ചെറിയതോതില്‍ തന്നെ ബാധിച്ചു. ജിരൂദ് വികാര പ്രകടനമാണ് നടത്തിയത്. ഞാന്‍ ഒരു ഫോര്‍വേഡാണ്. നിങ്ങള്‍ക്ക് സേവനം ലഭിക്കുന്നില്ലെന്ന് തോന്നുമ്പോള്‍ എനിക്ക് ഒരു ഗെയിമില്‍ 365 തവണ ആ തോന്നല്‍ ഉണ്ടായിരുന്നെന്ന്് എംബാപ്പെ പറഞ്ഞു. ഫ്രാന്‍സിന്റെ ആക്രമണ നിരയിലെ സ്ഥിരം സാന്നിദ്ധ്യമാണ് ജിരൂദ്ദ് . ആറു വര്‍ഷത്തിന് ശേഷം കരീം ബെന്‍സേമ ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തിയത്് ജിരൂദ്ദിന് ഭീഷണിയായിരിക്കുകയാണ്. ബള്‍ഗേറിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ബെന്‍സേമ യുറോ 2020 ല്‍ ഫ്രാന്‍സിന്റെ ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: