ബെയ്ജിംഗ്: ചൈനയിലെ ഒരു ആണവകേന്ദ്രത്തില്‍ ചോര്‍ച്ചയുണ്ടായതായി സിഎന്‍എന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ ആണവച്ചോര്‍ച്ച സംബന്ധിച്ച് യുഎസ് റിപ്പോര്‍ട്ട് തേടുകയാണെന്നും പറയുന്നു.
ഫ്രാന്‍സിലെ ഒരു കമ്പനിയുടെ ഉടമസത്ഥയിലുള്ളതാണ് ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന തായ്ഷാന്‍ ആണവനിലയം. ഫ്രാന്‍സിലെ കമ്പനിയായ ഫാര്‍മടോം ആണ് ചോര്‍ച്ച സംബന്ധിച്ച് യുഎസിന് വിവരം കൈമാറിയിരിക്കുന്നത്. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് സിഎന്‍എന്‍ വാര്‍ത്ത പുറത്തുവിട്ടത്. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എത്രത്തോളം വലുതാണ് ചോര്‍ച്ചയെന്ന കാര്യവും പുറത്തുവന്നിട്ടില്ല.
കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിന് ലോകരാഷ്ട്രങ്ങള്‍ ചൈനയോട് ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ആണവനിലയ ചോര്‍ച്ചയെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. എന്തായാലും ചൈനയെ പ്രതിരോധത്തിലാക്കുന്ന സംഭവവികാസങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: