തിരുവനന്തപുരം: ബെംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഐലന്‍ഡ് എക്സ്പ്രസ് ട്രെയിനില്‍ 46 ലിറ്റര്‍ മദ്യം കടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയും നേമം എംഎല്‍എയും ആയ വി.ശിവന്‍കുട്ടിയുടെ അടുത്ത അനുയായിയെ റെയില്‍വേ പോലീസ് പ്രതിചേര്‍ത്തു.
തിരുവനന്തപുരം കാലടി സ്വദേശിയായ രമേശിനെ പ്രതിചേര്‍ത്താണ് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചത്. ട്രെയിനില്‍ നിന്ന് മദ്യവുമായി തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവതികളെ കായംകുളത്ത് വച്ച് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് സിപിഎമ്മുകാരനായ രമേശിനെ പ്രതിചേര്‍ത്തത്.
തിരുവനന്തപുരത്തെ സിപിഎം പ്രവര്‍ത്തകനായ രമേശ് ഇന്നലെ മുതല്‍ ഒളിവിലാണ്. കാലടിയിലെ സിപിഎം പ്രാദേശിക നേതാക്കളുടെ ഒത്താശയോടെ ഇയാള്‍ കാലടിയില്‍ തന്നെ ഒളിവില്‍കഴിയുകയാണെന്നാണ് വിവരം. കിഴക്കന്‍ രമേശ് എന്നറിയപ്പെടുന്ന രമേശ് കാലടിയിലെ സജീവ സിപിഎം പ്രവര്‍ത്തകനാണ്.
തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് വയലുകളും ചതുപ്പ് പ്രദേശങ്ങളും മണ്ണിടിച്ച് നികത്തുന്ന ഭൂമാഫിയയിലെ പ്രധാന കണ്ണിയാണ് കിഴക്കന്‍ രമേശ്. വിദ്യാഭ്യാസ മന്ത്രിയും നേമം എംഎല്‍എയും ആയ വി.ശിവന്‍കുട്ടിയുടെ അടുത്ത അനുയായി കൂടിയാണ് ഇയാള്‍. രമേശനെ ഒളിപ്പിച്ചിക്കുന്നത് സിപിഎം ആണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: