റിയാദ്: ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരം നിലവില്‍ രാജ്യത്തുള്ള സൗദി പൗരന്മാര്ക്കും വിദേശികള്‍ക്കും മാത്രം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഈ വര്‍ഷവും തീര്‍ത്ഥാടനത്തില്‍നിന്ന് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തും സമാനമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഹജ്ജ് ചെയ്യാനുള്ള അവസരം 60,000 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വാക്സിന്റെ രണ്ടുഡോസും സ്വീകരിച്ച 18നും 65നും ഇടയില്‍ പ്രായമായവര്‍ക്ക് തീര്‍ഥാടനത്തിന് അനുമതി നല്‍കുമെന്ന് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ലോകത്ത് നിലവിലുള്ള കോവിഡ് സാഹചര്യങ്ങളും വൈറസ് വകഭേദങ്ങളും കണക്കിലെടുത്താണ് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞകൊല്ലം ആയിരം വിശ്വാസികളെ മാത്രമാണ് ഹജ്ജിന് അനുവദിച്ചത്. ജൂലൈയോടെ ഹജ്ജ് തീര്‍ഥാടനം ആരംഭിക്കും. ഹജ്ജ് തീര്‍ഥാടകരില്‍ മൂന്നില്‍ രണ്ടും 168 രാജ്യങ്ങളില്‍നിന്നുള്ള വിദേശികളെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: