തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന മലയാളി ഐസ് ഭീകരരുടെ കാര്യത്തില്‍ കേരള സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ രാജ്യത്തിന്റെ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ജയില്‍ കഴിയുന്ന മകളെയും ചെറുമകനെയും നാട്ടിലെത്തി വിചാരണ ചെയ്യണമെന്നും നിമിഷാ ഫാത്തിമ ഇന്ത്യന്‍ പൗരയാണെന്നും അമ്മ ബിന്ദു സമ്പത്ത് പറഞ്ഞിരുന്നു. കേന്ദ്രം തന്റെ ആവശ്യം നിരസിച്ചതിനാല്‍ സഹായത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്ത്തകന് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിഷയം കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പരാമര്‍ശിച്ചത്.
തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, കാസര്‍കോട് സ്വദേശിനി അയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍, നബീസ, മറിയം എന്നിവരാണ് കാബൂളിലെ തടവിലുള്ളത്. ഇവരുടെ ജിഹാദികളായ ഭര്ത്താക്കന്മാര് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലേയ്ക്ക് മടങ്ങിവരണമെന്നാണ് ഇവരുടെ ആവശ്യമെങ്കിലും ഇവര്‍ ഭീകര ബന്ധം കൈവെടിഞ്ഞിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത്. അതിനാല്‍, ഇവരെ മടക്കിക്കൊണ്ടുവരുന്നത് രാജ്യത്തിനും പൊതുസമൂഹത്തിനും ആപത്താകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും എന്‍ഐഎയും മറ്റും കരുതുന്നു.
2019 നവംബര്‍ഡിസംബര്‍ മാസങ്ങളില്‍ നൂറുകണക്കിന് ഐഎസ് ഭീകരരാണ് അഫ്ഗാന് അധികൃതര്‍ക്കു മുന്‍പാകെ കീഴടങ്ങിയത്. ഇവരില്‍ മലയാളി സ്ത്രീകളും ഉള്‍പ്പെടുന്നു. 13 രാജ്യങ്ങളില്‍ നിന്നുള്ള 408 ഐഎസ് ഭീകരരെ അഫ്ഗാന് ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി അഹ്മദ് സിയ സരജ് പറഞ്ഞു. ഇതില്‍ പത്തോളം ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാക്കിസ്ഥാനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: