മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സുഹൃത്തുക്കള്‍ ഉള്ള ഒരാളാണ് ഞാന്‍. ആശയപരമായി ഭിന്നമായ നിലപാടുകളും ആഖ്യാനവാദങ്ങളും ഉയര്ത്തുന്നവരാണെങ്കിലും അവര്‍ക്ക് കൃത്യമായ പൊളിറ്റിക്സ് ഉണ്ടെങ്കിലും അവര്‍ ഏതെങ്കിലും ‘ബ്ലാക് മെയിലിങ് പൊളിറ്റിക്സി’ന് വഴിപ്പെടുന്നവര്‍ ആണെന്ന് തോന്നിയിട്ടില്ല. നിശിതവിമര്ശനബുദ്ധി ഉയര്‍ത്തിപ്പിടിക്കുമ്പോഴും അടിസ്ഥാനനീതിബോധം കൈവിട്ടു കളഞ്ഞവര്‍ ആണെന്നും തോന്നിയിട്ടില്ല.
എന്നാല്‍ ചില വിഷയങ്ങളെ പ്രതി, മാധ്യമലോകത്ത് സമീപകാലത്ത് നിശ്ശബ്ദതയും ‘പരാധീനത’യും കാണുമ്പോള്‍ ഇവര്‍ക്ക് എന്തു സംഭവിക്കുന്നു എന്ന ചിന്ത സ്വാഭാവികമായും ഉണ്ടാകുമല്ലോ. ഏതാനും ചിലരുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തനങ്ങളെ ഒന്നാകെ തന്നെ ചിലര്‍ ‘ബ്ലാക്ക്മെയില്‍’ ചെയ്തു അടിമപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്നുണ്ടോ?
‘ഈ വിഷയത്തില്‍ ഒരു രണ്ടുവരി വാര്‍ത്തയെങ്കിലും കുറിച്ചിടാന്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയില്ലേ? എന്തുകൊണ്ടാണ് ഇതെല്ലാം മറച്ചുപിടിക്കപ്പെടുന്നത്?’
നേരായി ചിന്തിക്കുന്ന ധാര്‍മികബോധമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ ചില കാര്യങ്ങള്‍ കൊണ്ടു വരുന്നതിനാണ് ഈ കുറിപ്പ്.
Principal Accountant General Kerala യുടെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ RTI നിയമപ്രകാരം 29/03/ 2021 തീയതി വെച്ച് ലഭ്യമായ പകര്‍പ്പാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
സര്‍ക്കാരിന്റെ വികസന ഫണ്ട് ദുരുപയോഗം ചെയ്ത കേരളത്തിലെ വിവിധ പ്രസ് ക്ലബുകളെ നിശിതമായി വിമര്‍ശിക്കുന്ന Principal Accountant General Kerala യുടെ ഓഡിറ്റ ്റിപ്പോര്ട്ടില് ഇതു സംബന്ധിച്ച പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത Information And Public relations Department എതിരേയും വിമര്‍ശനമുണ്ട്.
2020 ജനുവരിയില്‍, AG Audit Team സെക്രട്ടേറിയറ്റിലെ Information and Public Relations Department ല്‍ നടത്തിയ Audit ല്‍ ആണ് ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തു വന്നിട്ടുള്ളത്.
KUWJ ഡല്‍ഹി ഘടകത്തിനും കേരളത്തിലെ വിവിധ പ്രസ് ക്ലബുകള്‍ക്കും വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 2.55 കോടി രൂപ ദുര്‍വിനിയോഗം ചെയ്തതായി പ്രസ്തുത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.
പ്രസ് ക്ലബുകളുടെ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗത്തെ കുറിച്ചു വ്യാപകമായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നു 2018 നവംബര്‍ 19നു Information and Public Relations Department ല്‍ രൂപീകരിച്ച Inspection and Monitoring Committee രൂപീകരിച്ചുവെങ്കിലും ഇവര്‍ പ്രസ് ക്ലബുകളുടെ അഴിമതികള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചൂവെന്ന നിശിതമായ വിമര്‍ശനവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണാം. ലഭിച്ച പരാതികളില്‍ Inspection and Monitoring Committee നടപടികളെടുക്കാതിരിക്കുകയോ പരിശോധന മന്ദഗതിയില്‍ ആക്കുകയോ ചെയ്തുവെന്നാണ് പരാമര്‍ശമുള്ളത്.
തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, കോട്ടയം, ന്യൂഡല്‍ഹി പ്രസ് ക്ലബുകള്‍, തിരുവനന്തപുരത്തെ സ്വദേശാഭിമാനി മീഡിയ ഹബ് എന്നിവിടങ്ങളില്‍ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുകയ്ക്ക് വിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല.
ന്യൂഡല്‍ഹി KUWJ യ്ക്ക് അനുവദിച്ച 25 ലക്ഷം രൂപ Fixed Deposit ആക്കി വരുമാനമുണ്ടാക്കിയതായും നിര്‍ദ്ദിഷ്ട പദ്ധതികള്ക്കല്ലാത്ത ആവശ്യങ്ങള്‍ക്കും യാത്രയയപ്പു മദ്യസല്ക്കാരങ്ങള്ക്കുള്പ്പെടെ ചെലവിട്ടതായും Inspection and Monitoring Committee യുടെ 2020 സെപ്റ്റംബര്‍ 9നു ചേര്‍ന്ന യോഗത്തിലെ Minutes ല്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദുരുപയോഗം ചെയ്ത തുക പലിശ സഹിതം തിരിച്ചു പിടിക്കാനും പ്രസ് ക്ലബ് ഭാരവാഹികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ ആണ് AG റിപ്പോര്‍ട്ടില്‍ ഇങ്ങനെ കുറ്റാരോപിതമാക്കപ്പെട്ട Information And Public relations Department എന്നത് ഗൗരവതരമായ വിഷയമാണ്. പ്രസ് ക്ലബുകള്‍ ദുര്‍വിനിയോഗം ചെയ്ത രണ്ടര കോടി രൂപ, പലിശ സഹിതം ഏകദേശം അഞ്ചു കോടി രൂപ ഖജനാവിലേക്കു തിരിച്ചു പിടിക്കാനും പ്രസ് ക്ലബ് ഭാരവാഹികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമുള്ള AG റിപ്പോര്‍ട്ടിലെ നിര്‍ദേശം നടപ്പാക്കാന്‍ സാധിക്കാത്ത വിധമുള്ള ഒരു ‘അദൃശ്യപ്രതിസന്ധി’ ഉണ്ട് എന്നാണ് അറിയുന്നത്.
ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നു ക്രൈം ബ്രാഞ്ച് എഡിജിപിയും IPRD ഉദ്യോഗസ്ഥരും ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ഈ കേസ് ഇങ്ങനെ നടപടി എടുക്കാതെ നില നിര്‍ത്തുന്നതിലൂടെ മാധ്യമലോകത്തെ ആകെ ചൊല്‍പ്പടിക്കു നിര്‍ത്താമെന്ന Back Mailing Politics ന്റെ ‘അനന്ത സാധ്യതകള്‍’ വിനിയോഗിക്കപ്പെടുന്നു എന്ന സംശയം തീര്‍ത്തും അടിസ്ഥാനരഹിതമല്ലല്ലോ.
ഈ വിഷയത്തില്‍ നീതിപൂര്‍വകമായ അന്വേഷണവും നടപടിയും ഉണ്ടാകേണ്ടതുണ്ട്.
– ഡോ: ഭാര്‍ഗവ റാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: