ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ കേന്ദ്ര നേതൃത്വവും തമ്മില്‍ അഭിപ്രായ വ്യത്യാസത്തിലാണെന്ന് ചിത്രീകരിക്കാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. യോഗിയും മോദിയും തമ്മിലുള്ള ബന്ധം വഷളായെന്ന് ഇടതു-ലിബറല്‍ മാധ്യമ സ്ഥാപനങ്ങള്‍ നിരന്തരം വാര്‍ത്ത നല്കി. യോഗിയെ മാറ്റുമെന്നും വരെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. എന്നാല്‍, ഈ വ്യാജവാര്‍ത്തകളെല്ലാം മൂന്നു വാക്കില്‍ പൊളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. സാധാരണ മുഖ്യമന്ത്രിമാരുടെ പദ്ധതികളെ പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് പ്രശംസിക്കാറില്ല. എന്നാല്‍, യോഗി ആദിത്യനാഥിനെട്വിറ്ററില് പരസ്യമായി പ്രശംസിച്ചു.
യുപി മുഖ്യമന്ത്രി ആരംഭിച്ച’ എല്‍ഡര്‍ലൈന്‍ ‘പ്രോജക്റ്റിനെക്കുറിച്ച് എബിപി ലൈവിന്റെ റിപ്പോര്‍ട്ട് പങ്കിട്ട് മോദി ട്വീറ്റ് ചെയ്തു ”വളരെ നല്ല സംരംഭം യോഗി ആദിത്യാനാഥ്.
സംസ്ഥാനത്തെ പ്രായമായവര്‍ക്ക് വൈകാരിക പരിചരണവും പിന്തുണയും ആരോഗ്യവും നിയമസഹായവും നല്‍കുന്നതിനുള്ള രാജ്യത്തിന്റെ ആദ്യ പദ്ധതിയാണ് ഇത്. ലക്ഷ്യമിട്ട ഗുണഭോക്താക്കളില്‍ നിന്ന് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയമാണ് പദ്ധതി ആരംഭിച്ചത്. ഇത് നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറി.
ബിജെപി മുഖ്യമന്ത്രിയെ ഒരു പ്രത്യേക പദ്ധതിക്കായി പ്രധാനമന്ത്രി മോദി പരസ്യമായി പ്രശംസിച്ച അപൂര്‍വ സന്ദര്‍ഭമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള ഒരു സംഘര്‍ഷത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ട്വീറ്റ് വന്നത്. ഇതോടെ, യോഗിയും മോദിയും തമ്മില്‍ തര്‍ക്കമെന്ന് വ്യാജപ്രചാരണവും പൊളിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: