Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പുലിറ്റ്‌സര്‍ പുരസ്‌കാരം ലോകത്തോട് പറയുന്നത്

ഉയ്ഗൂര്‍ മുസ്ലിങ്ങളും കസാഖുകളുമടങ്ങുന്ന ദശലക്ഷത്തോളമാളുകളെ ഇവിടങ്ങളില്‍ പാര്‍പ്പിച്ച് അതിക്രൂരമായ പീഡനങ്ങള്‍ക്കും വംശീയ ഉന്മൂലനങ്ങള്‍ക്കും ഇരയാക്കുകയാണെന്ന വിവരം മേഘയുടെ റിപ്പോര്‍ട്ടുകളിലൂടെ ലോകം നടുക്കത്തോടെയാണ് അറിഞ്ഞത്. പള്ളികള്‍ തകര്‍ത്ത് ആരാധിക്കാനുള്ള അവകാശം നിഷേധിക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയവയിലൂടെയാണ് ചൈനീസ് ഭരണകൂടം വംശീയ ഉന്മൂലനം പ്രാവര്‍ത്തികമാക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 14, 2021, 05:00 am IST
in Editorial

ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചവരില്‍ ഇന്ത്യക്കാരിയായ മേഘാ രാജഗോപാലനും ഉള്‍പ്പെടുന്നു എന്നത് അത്ര വലിയ ഒരു വാര്‍ത്തയല്ല. മാധ്യമപ്രവര്‍ത്തനത്തിനാണ് ഈ അംഗീകാരമെന്നതിലും പുതുമയില്ല. കാരണം പതിറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യക്കാരുണ്ട്. കഴിഞ്ഞ വര്‍ഷവും ഇന്ത്യക്കാരായ മൂന്ന് ന്യൂസ്‌ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുലിറ്റ്‌സര്‍ ലഭിച്ചതാണ്. ഇവരില്‍നിന്നൊക്കെ മേഘയെ വ്യത്യസ്തയാക്കുന്ന ഒരു ഘടകമുണ്ട്. കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യമായ ചൈന ഇപ്പോഴും അംഗീകരിക്കാത്ത, ലോകത്തിനു മുന്നില്‍നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യം ആധികാരികമായി വെളിപ്പെടുത്തിയതിനാണ് മാധ്യമപ്രവര്‍ത്തകയായ മേഘാ രാജഗോപാലന് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗൂര്‍ വിഭാഗത്തില്‍പ്പെടുന്ന മുസ്ലിങ്ങളെ ചൈന ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് മേഘ പുറംലോകത്തെ അറിയിച്ചത്. തീര്‍ച്ചയായും ലോകത്ത് വളരെക്കുറച്ച് പേര്‍ക്കു മാത്രം അവകാശപ്പെടാനാവുന്ന അങ്ങേയറ്റം സാഹസികമായ ഒരു നേട്ടമാണ് മേഘ കൈവരിച്ചിട്ടുള്ളത്. ആ നിലയ്‌ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം അര്‍ഹിക്കുന്ന അംഗീകാരമാണ്.

ബസ്ഫീഡ് ന്യൂസ് എന്ന മാധ്യമത്തിന്റെ ലേഖികയായ മേഘാ രാജഗോപാലന്‍ 2017 ലാണ് ഉയ്ഗൂര്‍ മുസ്ലിങ്ങളെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും പാര്‍പ്പിച്ചിരിക്കുന്ന ചൈനയിലെ തടങ്കല്‍പ്പാളയം സന്ദര്‍ശിക്കുന്നത്. ഇങ്ങനെയൊരു തടങ്കല്‍പ്പാളയം ഇല്ലെന്ന് ചൈന നിരന്തരം പറയുന്ന കാലമായിരുന്നു അത്. മേഘയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ ചൈന അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇതേത്തുടര്‍ന്ന് അയല്‍രാജ്യമായ കസാഖ്സ്ഥാന്‍ സന്ദര്‍ശിച്ച് അവിടങ്ങളില്‍ അഭയം തേടിയിരിക്കുന്ന ഉയ്ഗൂര്‍ മുസ്ലിങ്ങളെ നേരില്‍ കണ്ട് സംസാരിച്ചാണ് മേഘ അടിച്ചമര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സിന്‍ജിയാങ്ങില്‍ മുസ്ലിങ്ങള്‍ക്കുവേണ്ടി 250 തടങ്കല്‍പ്പാളയങ്ങള്‍ ഉള്ളതായി മേഘ കണ്ടെത്തി. ഉയ്ഗൂര്‍ മുസ്ലിങ്ങളും കസാഖുകളുമടങ്ങുന്ന ദശലക്ഷത്തോളമാളുകളെ ഇവിടങ്ങളില്‍ പാര്‍പ്പിച്ച് അതിക്രൂരമായ പീഡനങ്ങള്‍ക്കും വംശീയ ഉന്മൂലനങ്ങള്‍ക്കും ഇരയാക്കുകയാണെന്ന വിവരം മേഘയുടെ റിപ്പോര്‍ട്ടുകളിലൂടെ ലോകം നടുക്കത്തോടെയാണ് അറിഞ്ഞത്. പള്ളികള്‍ തകര്‍ത്ത് ആരാധിക്കാനുള്ള അവകാശം നിഷേധിക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയവയിലൂടെയാണ് ചൈനീസ് ഭരണകൂടം വംശീയ ഉന്മൂലനം പ്രാവര്‍ത്തികമാക്കുന്നത്.

മനുഷ്യരാശിയുടെ ശത്രുക്കളായ കൊടും ഭീകരരെ പാര്‍പ്പിക്കുന്ന ഗ്വാണ്ടനാമോ തടവറകളെക്കുറിച്ച് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേരില്‍ നിരന്തരം ആശങ്കപ്പെടുന്നവര്‍ കമ്മ്യൂണിസ്റ്റ് ചൈന  മുസ്ലിങ്ങളെ സംഘടിതമായി ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ച് മൗനത്തിലാണ്. പൗരത്വ നിയമഭേദഗതിയുടെയും, കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെയും പശ്ചാത്തലത്തില്‍ ഇല്ലാത്ത മുസ്ലിം അടിച്ചമര്‍ത്തലിനെക്കുറിച്ച് മുറവിളി കൂട്ടിയവര്‍ ചൈന മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. അതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയാതിരിക്കാനും ശ്രദ്ധിച്ചു. കേരളത്തിലും മറ്റും മുസ്ലിങ്ങളുടെ രക്ഷകര്‍ ചമയുന്നവരാണ് ഇടതുപാര്‍ട്ടികള്‍. തങ്ങള്‍ ആദര്‍ശ ഭരണ വ്യവസ്ഥിതിയായി കാണുന്ന ചൈനയില്‍ മുസ്ലിങ്ങളെ ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്ന വസ്തുതയ്‌ക്കുനേരെ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. ഏറ്റവുമൊടുവില്‍ ലക്ഷദ്വീപില്‍ നിയമവാഴ്ച ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതിനെ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതായി ചിത്രീകരിച്ച് നിയമസഭയില്‍പ്പോലും പ്രമേയം അവതരിപ്പിച്ചവരാണ് ചൈനയുടെ കാര്യം വരുമ്പോള്‍ കൊടും കാപട്യം കൊണ്ടുനടക്കുന്നത്. ഇടതുപക്ഷത്തെ രക്ഷകരായി കാണുന്ന ഇസ്ലാമിക വക്താക്കള്‍ക്ക് ചൈനയില്‍ മതപരമായി അടിച്ചമര്‍ത്തപ്പെടുന്ന മുസ്ലിങ്ങളുടെ ദുഃഖം ഒരു പ്രശ്‌നമേയല്ല. മേഘാ രാജഗോപാലന് ലഭിച്ച പുലിറ്റ്‌സര്‍ പുരസ്‌കാരം ഇത്തരം അപ്രിയസത്യങ്ങളെക്കുറിച്ചും അസുഖകര യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.