‘ഒരു രാഷ്ട്രം ഒരു ഭരണഘടന എന്ന വാക്കുകള്‍ ഇന്ന് എല്ലാ ഭാരതീയരിലും പ്രകടമാണ്, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. ദേശീയതയിലധിഷ്ഠിതമായ രാജ്യത്തിന്റെ ഏകതയും രാഷ്ട്ര സേവനങ്ങളും ഐക്യപ്പെടുത്തേണ്ട സംവിധാനങ്ങള്‍ നമുക്കിന്ന് ആവശ്യമാണ്, ആ പ്രകിയ തുടരുക തന്നെ ചെയ്യും – പ്രധാനമന്ത്രി നരേന്ദ്ര മോദി’
”ദേശീയോദ്ഗ്രഥനത്തിന്റെ അഗ്നിനക്ഷത്രം സര്‍ദാര്‍ വല്ലഭായി പട്ടേലിനും ബാബാ സാഹേബ് അംബേദ്ക്കറിനുമുണ്ടായിരുന്ന സ്വപ്നം, ശ്യാമപ്രസാദ് മുഖര്‍ജിയും അടല്‍ജിയും കോടിക്കണക്കിന് ഭാരതീയ പൗരന്മാരും പങ്കുവച്ച സ്വപ്നം; ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു’ഏക് ഭാരത് ശ്രേഷ്ഠ ഭാരത്; ഒരു രാഷ്ട്രം ഒരു ഭരണഘടന” അത് സാക്ഷാത്കരിക്കുവാന്‍ ഇന്ത്യ പിന്നിട്ടത് 70 വര്‍ഷമാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഓരോ ഭാരതീയനും അത് ഏറ്റു ചൊല്ലുമ്പോ ഹൈജാക്ക് ചെയ്യപ്പെട്ട ഭൂതകാല ചരിത്രത്തില്‍ നിന്നും, ഭാരത ജനത പതുക്കെ മോചിതമാവുകയാണ്. അവഗണിക്കപ്പെട്ട ആ യാഥാര്‍ഥ്യങ്ങളുടെ ചരിത്രത്തില്‍ നിന്നുള്ള ഭാരതത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു 2014 ല്‍ പട്ടേലിന്റെ ജന്മവാര്ഷികദിനത്തില് ഭാരതം കണ്ടത്. 560 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച് ദേശീയതയിലാണ്ട രാഷ്ട്ര ചേതനയുടെ ആത്മാവ് രൂപപ്പെടുത്തിയ സ്വാതന്ത്ര്യ സമരേതിഹാസത്തിന്റെ മഹാമേരു ”സര്‍ദാര്‍ പട്ടേല്‍” എന്ന രാഷ്ട്ര ഇച്ഛാശക്തിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു അത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അതേ വര്‍ഷം ഭാരതത്തിന്റെ അഖണ്ഡതയ്ക്കായി സംഘടിപ്പിച്ച ‘റണ്‍ ഫോര്‍ യൂണിറ്റിയും രാഷ്ട്രീയ ഏക്ത ദിവസും സ്റ്റാച്യു ഓഫ് യൂണിറ്റിയും ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിലേയ്ക്ക് ചുവടൂന്നിയപ്പോ രാഷ്ട്രഇശ്ചാശക്തിയുടെ രാഷ്ട്രീയ മുഖമായ ഭാരതീയ ജനതാ പാര്‍ട്ടി അതിന്റെ തേരോട്ടം തുടങ്ങി കഴിഞ്ഞിരുന്നു.
2019 ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370, 35A റദ്ദാക്കിക്കൊണ്ടും ദാദ്ര നഗര്‍ ഹവേലി-ദാമന്‍ ദിയു ബില്‍ 2019, സര്‍ദാര്‍ പട്ടേല്‍ ദേശീയ ഏകതാ പുരസ്ക്കാരം, ഒരു രാഷ്ട്രം; ഒരു റേഷന്‍ കാര്‍ഡ്, സാഹോദര്യവും ഏകതയും വിളംബരം ചെയ്ത അയോധ്യ രാമജന്മ ഭൂമിയും, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍, പൗരത്വ ഭേദഗതി ആക്റ്റ്,- 2019, ലിംഗ സമത്വവും ലിംഗ നീതിയും സാര്‍ത്ഥമാക്കിയ മുത്തലാഖ് നിരോധനം, ഒരു റാങ്ക്, ഒരു പെന്ഷന് പദ്ധതിയ്ക്ക് ശേഷം സംയുക്ത സൈനിക മേധാവിയുടെ നിയമനം തുടങ്ങി ഘട്ടം ഘട്ടമായി രാഷ്ട്രീയ ഏകതയിലേയ്ക്ക്, നാനാത്വത്തിലെ വൈവിധ്യങ്ങളില്‍ നിന്ന് ദേശീയതയുടെ ഐക്യ കാഹളം മുഴക്കി ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ കെട്ടിപ്പടുക്കുന്നതിലാണ് ഒന്നാം മോദി സര്‍ക്കാര്‍ ഊന്നല്‍ നല്കിയതെങ്കില് ”ഒരു രാഷ്ട്രം ഒരേ സേവനം” അഥവാ ‘സേവാ പരമോ ധര്‍മ:’ എന്ന ആശയത്തിലൂടെയാണ് രണ്ടാം മോദി സര്‍ക്കാര്‍ ഭാരതത്തെ കൈ പിടിച്ചു നടത്തിയത്.
അതുകൊണ്ടു തന്നെ ”എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യം” മുന്‍നിര്‍ത്തി ഏക ഭാരതത്തിലേക്കുള്ള ദിശാബോധവും അഴിമതിരഹിതവും ശ്രേഷ്ഠതുല്യവുമായ സേവനവും ഒരേ ഞാണില്‍ ഐക്യപ്പെടേണ്ടതുണ്ട്. നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാപ്യമായ പൊതുസേവന സൗകര്യങ്ങള്‍ ലഭ്യമാക്കി രാജ്യത്തിന്റെയാകെ പരിവര്‍ത്തനമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആ ദിശാബോധമുള്‍ക്കൊണ്ട് രണ്ടാം മോദി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള തുടര്‍പദ്ധതികളെ വീക്ഷിക്കാം
. ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്: ഉപഭോക്താക്കളുടെ കൈവശമുള്ള റേഷന്‍ കാര്‍ഡിലൂടെ ഇനി മുതല്‍ രാജ്യത്ത് എവിടെ നിന്നും ഇ- പോസ് സംവിധാനം ഉപയോഗിച്ച് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാവും.
· ഒരു രാഷ്ടം, ഒരു വിപണി (കാര്‍ഷിക നയം ): പുതിയ കാര്‍ഷിക നയങ്ങളുടെ ഭാഗമായി വന്ന ഇ-നാം വഴി രാജ്യവ്യാപകമായി ഒറ്റ വിപണി സംജാതമാകുന്നു.
· ഒരു രാഷ്ട്രം ഒരു പവര്‍ ഗ്രിഡ്: രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ കേന്ദ്ര വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ഒരു രാഷ്ട്രം ഒരു പവര്‍ ഗ്രിഡ്.
· ഒരു രാഷ്ട്രം, ഒരു ഗ്യാസ് ഗ്രിഡ്: വീടുകളിലേയ്ക്ക് എല്‍.പി.ജിയും വാഹനങ്ങള്‍ക്ക് സിഎന്‍ജിയും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി, അതിലൂടെ വളം, കെമിക്കല്‍സ്, വൈദ്യുതി എന്നിവയുടെ നിര്‍മ്മാണ ചെലവ് കുറയുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
· ഒരു രാഷ്ട്രം ഒരു പൊതു പരീക്ഷ: കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്കുള്ള ജോലിക്കായി നടത്തുന്ന പരീക്ഷകളെല്ലാം ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി വഴിയായി ഏകീകരിച്ചു.
· ദേശീയ വിദ്യാഭ്യാസ നയം: ഏകീകൃതമായ വിദ്യാഭ്യാസ നയം ദേശീയ വിദ്യാഭ്യാസ പരിഷ്കരണം വിഭാവനം ചെയ്യുന്നു.
· ഒരു രാഷ്ട്രം ഒരു ആരോഗ്യ ഇന്‍ഷുറന്‍സ്: അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ രാജ്യത്ത് എവിടെയുമുള്ള പൗരന്മാര്ക്ക് ലഭ്യമാണ്.
· ഒരു രാഷ്ട്രം ഒരു ഫാസ് ടാഗ്: രാജ്യമെങ്ങുമുള്ള ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളിലൂടെയുള്ള യാത്ര സുഗമമാക്കാന്‍ ഫാസ്ടാഗ് സംവിധാനം വഴി സാധിച്ചു.
· ഒരു രാഷ്ട്രം ഒരു നികുതി: ഏകീകൃത ചരക്കു സേവന നികുതി പ്രാവര്‍ത്തികമായതോടെ സങ്കീര്‍ണ്ണമായ നികുതി സംവിധാനങ്ങള്‍ക്ക് ഐക്യരൂപം കൈവന്നു.
· ഒരു രാഷ്ട്രം ഒരു മൊബിലിറ്റി കാര്‍ഡ്: നാഷണല്‍ കോമണ്മൊബിലിറ്റി കാര്‍ഡ് വഴി മെട്രോ, ബസ്, ടാക്സി, ട്രെയിന്‍ എന്നിവയിലെല്ലാം രാജ്യത്തെവിടെയും യാത്ര സാധ്യമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: