ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്, ഗ്രേസ് ആന്റണി, രഞ്ജിത മേനോന് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഫ്സല് അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. സുരേഷ് കൃഷ്ണ, നന്ദു, എം. ആര്. ഗോപകുമാര്‍, ജോണി ആന്റണി, ജെയിംസ് ഏലിയ, ശബരീഷ് വര്‍മ്മ, അഭിറാം, സിബി തോമസ്, ശ്യാം മോഹനന്, രാഹുല്‍, അജയ്, ജോളി ചിറയത്ത്, ഷൈനി സാറാ, ആലീസ്, നീനു, അനഘ, ബേബി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സൂപ്പര്‍ ഹിറ്റായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഡിനോയ് പൗലോസ് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. മരിക്കാര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും ജേക്സ് ബിജോയ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്-ജാവേദ് ചെമ്പ്, കല-ആഷിക് എസ്., വസ്ത്രാലങ്കാരം-ശരണ്യ ജീബു, എഡിറ്റിങ്-സംഗീത് പ്രതാപ്, മേക്കപ്പ്-സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കണ്ണന് എസ്. ഉള്ളൂര്‍, അസോസിയേറ്റ് ഡയറക്ടര്‍-അതുല്യ രാമചന്ദ്രന്, അസിസ്റ്റന്റ് ഡയറക്ടര്‍-അര്ജ്ജുന്, ജിഷ്ണു, വിജില്‍ അഭിജിത്ത്, ഫിനാന്‍സ് കണ്ട്രോളര്-മാല്‍ക്കം ഡിസില്‍വ, സ്റ്റില്‍-സിബി ചീരന്‍, സൗണ്ട് മിക്സ്- വിഷ്ണു സുജാതന്‍, പരസ്യകല-യെല്ലോ ടൂത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുഹൈല്‍ വരട്ടിപ്പള്ളിയാല്‍, ഷിബു പന്തലക്കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: