Categories: Seva Bharathi

സേവാഭാരതി കുമരകം യൂണിറ്റ് ഓഫീസ് ജില്ലാ പ്രസിഡന്റ് ഡോ. കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

കുമരകം പ്രാഥമിക ആരോഗ്യകേന്ദ്രം, കൃഷി വിജ്ഞാന കേന്ദ്രം, പോലീസ് സ്റ്റേഷന്‍ തുടങ്ങി പൊതുസ്ഥലങ്ങളും ഉള്‍ പ്രദേശങ്ങളിലും കോവിഡ് രോഗികളുടെ വീടുകളും അണു നശികരണം നടത്തി.

Published by

കുമരകം: ദേശീയ സേവാഭാരതി കുമരകം യൂണിറ്റ് ഓഫീസ് കുമരകം വൈപ്പിശ്ശേരില്‍ ബില്‍ഡിങ്ങില്‍ ജില്ലാ പ്രസിഡന്റ് ഡോ. കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഭദ്രദീപ പ്രകാശനം ജില്ലാ സംഘടനാ സെക്രട്ടറി രണരാജന്‍, ജില്ലാ ഐടി കോ- ഓര്‍ഡിനേറ്റര്‍ സാജന്‍, താലൂക്ക് കാര്യവാഹ് അഭിജിത് എസ്. കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സേവാ ഭാരതി കുമരകം യൂണിറ്റ് ഭാരവാഹികളും, വിവിധക്ഷേത്രസംഘടനാ പ്രതിനിധികളും, ബിജെപി പഞ്ചായത്ത് മെമ്പര്‍മാരും സമയക്രമം അനുസരിച്ചു പങ്കെടുത്തു.

കുമരകത്തെ കോവിഡ് ഹെല്‍പ് ഡസ്‌കില്‍ നിന്നും കുമരകത്തെ 16 വാര്‍ഡുകളിലും വിരിപ്പുകാലഭാഗങ്ങളിലും കൊറോണ പോസിറ്റീവ് രോഗികള്‍ക്ക് ഡോക്ടറുമായുള്ള കണ്‍സല്‍റ്റേഷനിലൂടെ മരുന്നുകളും വീടുകളിലേക്ക് റേഷന്‍ സാധനങ്ങളും ഭക്ഷണവും നിര്‍ധനരായിട്ടുള്ളവര്‍ക്ക് അരിയും പലവ്യഞ്ജനവും പച്ചക്കറിയും എത്തിച്ചു നല്‍കി വരുന്നു. കോവിഡ് ചികിത്സ സെന്ററുകളായ മുട്ടമ്പലത്തും എസ്‌കെ എം പബ്ലിക് സ്‌കൂളിലും രോഗികള്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്തു കൊടുത്തിരുന്നു.  

കുമരകം പ്രാഥമിക ആരോഗ്യകേന്ദ്രം, കൃഷി വിജ്ഞാന കേന്ദ്രം, പോലീസ് സ്റ്റേഷന്‍ തുടങ്ങി പൊതുസ്ഥലങ്ങളും ഉള്‍ പ്രദേശങ്ങളിലും കോവിഡ് രോഗികളുടെ വീടുകളും അണു നശികരണം നടത്തി. അവശ്യസേവനത്തിനായി സൗജന്യ വാ ഹനവും ക്രമീകരിച്ചിട്ടുണ്ട്. വാക്സിന്‍ രജിസ്‌ട്രേഷന്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വൈകിട്ട് മൂന്നു മുതല്‍ ആറ് വരെ കുമര കത്തെ ഓഫീസില്‍ സൗകര്യം ഒരുക്കിയതായി യൂണിറ്റ് സെക്രട്ടറി അറിയിച്ചു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts