നെടുമുടി: എസി റോഡില്‍ പൂപ്പള്ളിയിയിലെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡിന്റെ ഒരു ഭാഗത്ത് മാത്രം മണ്ണിട്ടത് എംഎല്‍എയുടെ കബളിപ്പിക്കല്‍ നാടകമെന്ന് വ്യക്തമാക്കുന്നു. താല്‍ക്കാലികമായി ജനരോക്ഷം തടയാന്‍ മാത്രം ലക്ഷ്യമാക്കിയാണ് ഇവിടെ മണ്ണിട്ടതെന്ന് നേരത്തെ തന്നെ ആക്ഷേ
പം ഉയര്‍ന്നിരുന്നു. ഇതുശരിവെക്കുന്നതാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍. കഴിഞ്ഞ ദിവസം റോഡില്‍ നിരത്തിയ മണ്ണു നീക്കം ചെയ്തു. റോഡിനു സമീപത്തെ പാടശേഖരങ്ങളിലെ പമ്പിങ് തുടങ്ങിയ സാഹചര്യത്തിലാണു മണ്ണു നീക്കം ചെയ്തതെന്നാണ് ഔദ്യോഗിക ഭാഷ്യം.
റോഡില്‍ ഒരു വശത്തു മാത്രം മണ്ണിറക്കിയതു യാത്രക്കാര്‍ക്ക് കൂനിന്മേല് കുരുവെന്ന് അനുഭവമാണ് ഉണ്ടായത്. റോഡിന്റെ ഒരു വശത്തു മാത്രം ജിഎസ്ബി ഇറക്കിയതു വാഹന യാത്രികര്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. മെറ്റല്‍ ഇളകി കിടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെറ്റല്‍ തെറിച്ച് അപകടങ്ങളുണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ തെന്നിവീഴുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സമീപത്തെ ചില കെട്ടിടം ഉടമകളെ സഹായിക്കുക മാത്രമായിരുന്നു മണ്ണ് നിരത്തിയതിന് പിന്നിലെന്നും ആക്ഷേപം ഉയര്‍ന്നരുന്നു.
വരും ദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുകയും, റോഡില്‍ വെള്ളക്കെട്ടും, വെള്ളപ്പൊക്കവും രൂക്ഷമാകാനും സാദ്ധ്യതയുണ്ട്. ഇതു പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ജനത്തിന്റെ കണ്ണില്‍ മണ്ണിട്ട് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് എംഎല്‍എ നടത്തിയതെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: